1961ന് ശേഷം മണിപ്പൂരിലെത്തി സ്ഥിരതാമസമാക്കിയവരെ നാടു കടത്തും: എൻ ബിരേൻ സിംഗ്

1961ന് ശേഷം സംസ്ഥാനത്ത് പ്രവേശിച്ച് സ്ഥിരതാമസമാക്കിയവരെ കണ്ടെത്തി ജാതി-സമുദായ വ്യത്യാസമില്ലാതെ നാടുകടത്തുമെന്നാണ് തിങ്കളാഴ്ച 'പ്രോജക്റ്റ് ബുനിയാദ്' ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞത്.

dot image

മണിപ്പൂർ: 1961ന് ശേഷം മണിപ്പൂരിലെത്തി സ്ഥിരതാമസമാക്കിയവരെ നാടുകടത്തുമെന്ന പ്രസ്താവനയുമായി മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. കഴിഞ്ഞ വർഷം മെയ് മുതൽ മണിപ്പൂർ വംശീയ കലാപത്തിന് സാക്ഷിയായതിനാൽ അദ്ദേഹത്തിൻ്റെ ഈ പ്രസ്താവനയ്ക്ക് വലിയ പ്രാധാന്യമുണ്ട്.

അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയാനുള്ള നടപടി എടുത്താലും ഒരുപക്ഷേ അവരെ മറ്റുള്ള സ്ഥലങ്ങളിൽ പൗരന്മാരായി അംഗീകരിച്ചില്ലെങ്കിൽ അത് വലിയ ബുദ്ധിമുട്ട് ഉണ്ടാകും. അയൽരാജ്യമായ മ്യാൻമറിൽ നിന്നുള്ള കുടിയേറ്റക്കാരിൽ ഒരു വിഭാഗം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും സർക്കാർ ആരോപിച്ചു.

1961ന് ശേഷം സംസ്ഥാനത്ത് പ്രവേശിച്ച് സ്ഥിരതാമസമാക്കിയവരെ കണ്ടെത്തി ജാതി-സമുദായ വ്യത്യാസമില്ലാതെ നാടുകടത്തുമെന്നാണ് തിങ്കളാഴ്ച 'പ്രോജക്റ്റ് ബുനിയാദ്' ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞത്. എന്നാൽ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തണമെങ്കിൽ വിദേശ രാജ്യങ്ങൾ അവരെ പൗരന്മാരായി അംഗീകരിക്കണം. പക്ഷേ വിദേശ രാജ്യങ്ങൾ കുടിയേറ്റക്കാരെ അവരുടെ പൗരന്മാരായി അംഗീകരിക്കുന്നില്ലെങ്കിൽ അവരെ എങ്ങനെ നാടുകടത്തും എന്ന ചോദ്യവും ഉയർന്നു വരുന്നുണ്ട്.

കാലാവധി കഴിഞ്ഞ കണ്ണീര്വാതക പ്രയോഗം, പൊലീസ് പ്രകോപനം സൃഷ്ടിക്കുന്നു; കര്ഷകര് ഡല്ഹിയിലേക്ക് തന്നെ

എന്നാൽ ഇതിന് കുടിയേറ്റക്കാരെ തിരിച്ചറിയുന്നത് നിർണായകമാണ്. ജനങ്ങളെ നാടുകടത്താൻ മണിപ്പൂർ സർക്കാരിന് ഒറ്റക്ക് സാധിക്കില്ലെന്ന് നാഗാ നേതാവും ഫോറം ഫോർ റെസ്റ്റോറേഷൻ ഓഫ് പീസ് കൺവീനറുമായ അഷാങ് കഷർ പറഞ്ഞു. മണിപ്പൂർ സംസ്ഥാനം ഇപ്പോൾ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങൾ ഇതിലൂടെ മറികടക്കാൻ പറ്റുമെന്നും അദ്ദേഹം പറഞ്ഞു.

dot image
To advertise here,contact us
dot image