മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില് മഹാരാഷ്ട്രയില് നിര്ണ്ണായക നീക്കങ്ങളുമായി ഉപമുഖ്യമന്ത്രി അജിത് പവാര്. ബരാമതി ലോക്സഭാ സീറ്റില് ശരദ് പവാറിന്റെ മകളും എംപിയുമായ സുപ്രിയ സുലേക്കെതിരെ ഭാര്യ സുനേത പവാറിനെ അജിത് പവാര് രംഗത്തെത്തിക്കും. ഇതോടെ സംസ്ഥാനത്ത് എല്ലാവരും ഉറ്റുനോക്കുന്ന മണ്ഡലമാകും ബരാമതി.
അഞ്ച് പതിറ്റാണ്ടായി പവാര് കുടുംബത്തിനൊപ്പം നിന്ന മണ്ഡലമാണ് ബരാമതി. 1967, 1972, 1978,1980, 1985 വര്ഷങ്ങളില് ശരദ് പവാര് ഈ മണ്ഡലത്തില് നിന്നാണ് നിയമസഭയിലേക്കെത്തിയത്. 1984, 1996, 1998, 1999, 2004 വര്ഷങ്ങളില് ശരദ് പവാര് നിയമസഭയിലേക്ക് എത്തിയതും സമാന മണ്ഡലത്തില് നിന്നാണ്.
എന്സിപി പിളര്ന്ന് അജിത് പവാര് പക്ഷം എക്നാഥ് ഷിന്ഡെയ്ക്കൊപ്പം പോയ സാഹചര്യത്തിലും യഥാര്ത്ഥ എന്സിപി അജിത് പവാറിന്റെതാണെന്നും കോടതി പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് തിരഞ്ഞെടുപ്പ്. ഈ ഘട്ടത്തിലാണ് ഭാര്യയെ മത്സര രംഗത്തിറക്കാന് അജിത് പവാര് നീക്കങ്ങള് നടത്തുന്നത്.
രാഷ്ട്രീയ നേതാവിനാണ് ഇങ്ങനെ സംഭവിച്ചതെങ്കില്? പുല്പ്പള്ളിയില് ജനരോഷം, മൃതദേഹവുമായി പ്രതിഷേധംസുപ്രിയ സുലേക്കെതിരെ തങ്ങളുടെ സ്ഥാനാര്ത്ഥി വിജയിച്ചാല് മാത്രമേ തനിക്ക് നിയമസഭാ തിരഞ്ഞെടുപ്പില് മത്സരിക്കാനാകൂവെന്ന് അജിത് പവാര് പറഞ്ഞു. ഇതുവരെ തിരഞ്ഞെടുപ്പില് മത്സരിക്കാത്തയാളാണ് ഇവിടെ സ്ഥാനാര്ത്ഥിയാവുകയെന്നും എല്ലാവരുടെയും പിന്തുണ വേണമെന്നും അജിത് പവാര് പറഞ്ഞു. മഹാരാഷ്ട്ര സംസ്ഥാനം രൂപീകരിച്ച് തിരഞ്ഞെടുപ്പ് ആരംഭിച്ചത് മുതല് പ്രതിപക്ഷ സ്ഥാനാര്ത്ഥിക്ക് കെട്ടിവെച്ച പണം തിരികെ കിട്ടിയിട്ടില്ല. അതില് താന് അഭിമാനിക്കുന്നു. ആളുകള് വൈകാരിക വിഷയങ്ങള് പറഞ്ഞ് വോട്ട് തേടും. വൈകാരികതയുടെ അടിസ്ഥാനത്തില് വോട്ട് ചെയ്യണോ അതോ വികസന പ്രവര്ത്തനങ്ങള് തുടരണമോയെന്ന് നിങ്ങള്ക്ക് തീരുമാനിക്കാമെന്നും അജിത് പവാര് പറഞ്ഞു.