ഭോപ്പാല്: മുന് മുഖ്യമന്ത്രി കമല്നാഥിനെയും ഛിന്ദ്വാര എംപിയും മകനുമായ നകുല്നാഥിനെയും പാര്ട്ടിയിലേക്ക് ക്ഷണിച്ച് ബിജെപി. ഇരുവരും ബിജെപിയിലേക്ക് പോയേക്കുമെന്ന അഭ്യൂഹങ്ങള്ക്കിടെയാണ് ക്ഷണം. അയോധ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിച്ചതില് കോണ്ഗ്രസിലെ പല നേതാക്കളും അതൃപ്തിയിലാണെന്നും ബിജെപി വാതിലുകള് അവര്ക്കായി തുറന്നിട്ടിരിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന് വി ഡി ശര്മ പറഞ്ഞു.
'ഞങ്ങളുടെ പ്രത്യയശാസ്ത്രത്തിലും നേതൃത്വത്തിലും വിശ്വസിക്കുന്നവര്ക്കായി വാതിലുകള് തുറന്നിടുകയെന്നതാണ് നയം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില് അത് ചെയ്യാന് തയ്യാറാണ്.' എസ് ശര്മ വിശദീകരിച്ചു.
രാമന് ഇന്ത്യയുടെ ഹൃദയത്തിലാണ്. കോണ്ഗ്രസ് ആ വികാരത്തെ വൃണപ്പെടുത്തി. കമല്നാഥോ നകുല്നാഥോ ആവട്ടെ, വേദനിക്കുന്ന ആര്ക്കും ബിജെപിയിലേക്ക് വരാം. വാതിലുകള് തുറന്ന് കിടക്കുകയാണ് എന്നും വി ഡി ശര്മ പറഞ്ഞു.
അല്ലു അർജുൻ്റെ ഭാര്യാപിതാവ് കോൺഗ്രസിൽ ചേർന്നു; ഗുണമാകുമെന്ന വിലയിരുത്തലിൽ നേതൃത്വംകഴിഞ്ഞ വെള്ളിയാഴ്ച്ച കമല്നാഥ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യസഭാ സീറ്റ് ആവശ്യവുമായായിരുന്നു കൂടിക്കാഴ്ച. എന്നാല് കോണ്ഗ്രസ് കമല്നാഥിന് രാജ്യസഭാ സീറ്റ് നല്കാനുള്ള സാധ്യത വിരളമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് പിന്നാലെയാണ് കോണ്ഗ്രസിന്റെ മുതിര്ന്ന നേതാവ് ബിജെപിയിലേക്ക് ചേക്കേറുമെന്ന വാര്ത്തകള് പുറത്തുവരുന്നത്. കമല്നാഥ് ബിജെപിയുമായി ചര്ച്ച നടത്തിക്കഴിഞ്ഞുവെന്നും, കൂടുതല് നല്ല 'ഡീലി'നായി കാത്തിരിക്കുകയാണെന്നുമാണ് മധ്യപ്രദേശില് നിന്നുള്ള ഒരു കോണ്ഗ്രസ് എംഎല്എ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.