ടിഡിപി എന്ഡിഎയിലേക്ക് മടങ്ങുന്നു; അടുത്തയാഴ്ച്ച പ്രഖ്യാപനം ഉണ്ടായേക്കും

ടിഡിപി അധ്യക്ഷനും മുന് മുഖ്യമന്ത്രിയുമായ എന് ചന്ദ്രബാബു നായിഡു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച്ച നടത്തി ഒരാഴ്ച്ചക്കിപ്പുറമാണ് തീരുമാനം.

dot image

ഹൈദരാബാദ്: ബിജെപി നയിക്കുന്ന എന്ഡിഎ സഖ്യത്തിലേക്ക് തിരിച്ചെത്താന് തെലുങ്കുദേശം പാര്ട്ടി. അടുത്തയാഴ്ച്ച തന്നെ എന്ഡിഎ പ്രവേശനം ഉണ്ടാവുമെന്നാണ് വിവരം. ടിഡിപി അധ്യക്ഷനും മുന് മുഖ്യമന്ത്രിയുമായ എന് ചന്ദ്ര ബാബു നായിഡു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച്ച നടത്തി ഒരാഴ്ച്ചക്കിപ്പുറമാണ് തീരുമാനം.

ഫെബ്രുവരി 20 അല്ലെങ്കില് 21 ന് പ്രഖ്യാപനം ഉണ്ടായേക്കും. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിലായിരുന്നു ചന്ദ്ര ബാബു നായിഡു എന്ഡിഎ സഖ്യം വിട്ടത്. അന്നത്തെ സാഹചര്യം അമിത് ഷായെ ബോധ്യപ്പെടുത്തിയ ശേഷമാണ് തിരിച്ചുപോക്ക്. സഖ്യത്തിന്റെ ഭാഗമായി 30 നിയമസഭാ സീറ്റുകളും 10 ലോക്സഭാ സീറ്റുകളും ടിഡിപി ബിജെപിക്കും ജനസേനയ്ക്കുമായി വിട്ടുനല്കും. നിയമസഭയില് ബിജെപി 5 മുതല് 10 വരെ സീറ്റില് മത്സരിച്ച് ബാക്കി ജനസേനയ്ക്ക് നല്കാനാണ് എന്നാല്. എന്നാല് ലോക്സഭയില് ബിജെപി മുന്തൂക്കം പ്രതീക്ഷിക്കുന്നുണ്ട്. ഏഴ് സീറ്റില് ബിജെപി സ്ഥാനാര്ത്ഥികളെ നിര്ത്താനും മൂന്ന് സീറ്റ് ജനസേനയ്ക്ക് വിട്ടു നല്കാനുമാണ് സാധ്യത.

സുപ്രിയ സുലേക്കെതിരെ ഭാര്യയെ നിര്ത്താന് അജിത് പവാര്; ശ്രദ്ധാകേന്ദ്രമായി ബരാമതി

പവന് കല്ല്യണിന്റെ ജനസേനയുമായി നേരത്തെ തന്നെ ടിഡിപി സഖ്യം പ്രഖ്യാപിച്ചിരുന്നു. ജനസേനയുടെ ഇടപെടലിലാണ് ടിഡിപി എന്ഡിഎയിലേക്ക് അടുത്തത്. ജനസേന ഇത്തവണ സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാമെന്നുള്ള പ്രതീക്ഷയിലാണ്. കഴിഞ്ഞ തവണ ലഭിച്ച 5.5 ശതമാനത്തില് നിന്ന് വോട്ട് വിഹിതം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us