കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സംഘർഷ മേഖലയായ സന്ദേശ് ഖാലിയിലേക്ക് പോകുന്നതിൽ നിന്ന് സിപിഐഎം നേതാവ് ബൃന്ദ കാരാട്ടിനെ തടഞ്ഞ് പൊലീസ്. സന്ദേശ് ഖാലിയിൽ താനെത്തിയാൽ അവിടെ സമാധാനം തകരാൻ ഇടയാകുമെന്ന് ഒരു ഉദ്യോഗസ്ഥൻ തന്നോട് പറഞ്ഞതായി ബൃന്ദ കാരാട്ട് പറഞ്ഞു.
സന്ദേശ് ഖാലിയിലേക്ക് പോകും വഴി ധമഖലി ഫെറി ഖട്ടിൽ വച്ചാണ് ബൃന്ദ കാരാട്ടിനെ പൊലീസ് തടഞ്ഞത്. സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങളും ചില പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാക്കൾ ഭൂമി കൈക്കലാക്കിയെന്നും ആരോപിച്ചാണ് പ്രദേശത്ത് പ്രതിഷേധം ആളിക്കത്തിയത്.
അമിത് ഷായ്ക്ക് എതിരായ അപകീര്ത്തി പരാമര്ശം; രാഹുല് ഗാന്ധിക്ക് ജാമ്യംപ്രാദേശിക തൃണമൂൽ ഓഫീസുകളിലേക്ക് സ്ത്രീകളെ വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്നും അവിടെ സമാധാന ലംഘനമുണ്ടായെന്നും, ഇപ്പോൾ നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണെന്നും ബൃന്ദ കാരാട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.