ചണ്ഡീഗഡ്: ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാര്ത്ഥി മനോജ് സോങ്കർ വിജയം സുപ്രീം കോടതി അസാധുവാക്കി. മേയർ തിരഞ്ഞെടുപ്പിൽ ജനാധിപത്യ തത്വങ്ങള് ലംഘിക്കപ്പെട്ടുവെന്നും സുപ്രീം കോടതി കണ്ടെത്തി. എഎപി സ്ഥാനാര്ത്ഥി കുല്ദീപ് കുമാറിനെ കോടതി വിജയിയായി പ്രഖ്യപിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. എഎപി സ്ഥാനാര്ത്ഥി നല്കിയ അപ്പീലിലായിരുന്നു സുപ്രീം കോടതി വിധി. എഎപി-കോണ്ഗ്രസ് സഖ്യ സ്ഥാനാര്ത്ഥിയാണ് കുല്ദീപ് കുമാര്.
അസാധുവായ എട്ട് വോട്ടുകളും എഎപി സ്ഥാനാര്ത്ഥിക്ക് അനുകൂലമായിരുന്നു. ഈ വോട്ടുകൾ അസാധുവാക്കിയ ചണ്ഡീഗഡ് പ്രിസൈഡിംഗ് ഓഫീസര് അനില് മാസിയുടെ ഫലപ്രഖ്യാപനമാണ് കോടതി റദ്ദാക്കിയത്. അനില് മാസിക്കെതിരെ പ്രൊസിക്യൂഷന് നടപടികള്ക്ക് കോടതി നിര്ദ്ദേശം നൽകി. എന്നാൽ പ്രത്യാഘാതങ്ങള് മനസിലാക്കാതെയാണ് നടപടി എന്നായിരുന്നു അനില് മാസിയുടെ മറുപടി. അനില് മാസിക്ക് സുപ്രീം കോടതി രജിസ്ട്രാര് ജനറല് നോട്ടീസയക്കും. മൂന്നാഴ്ചയ്ക്കകം അനില് മാസി മറുപടി നല്കുകയും വേണം. അനില് മാസിക്കെതിരെ ക്രിമിനല് കോടതിയലക്ഷ്യ നടപടിക്കും കോടതി നിർദ്ദേശം നൽകി.
സോണിയാ ഗാന്ധി ഇനി രാജ്യസഭയിൽ; എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടുചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ അസാധുവായ എട്ട് വോട്ടു ബാലറ്റുകൾ വീണ്ടും എണ്ണാൻ സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ ജനുവരി 30-ന് നടത്തിയ തിരഞ്ഞെടുപ്പിൽ അസാധുവാക്കിയ എട്ട് ബാലറ്റുകൾ സാധുവായി കണക്കാക്കുമെന്നും സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു.
ദുരന്തനിവാരണത്തിന് 13 കോടി, 250 പുതിയ ക്യാമറകൾ; കൂട്ടായ പ്രവർത്തനങ്ങളാണ് ആവശ്യമെന്ന് മന്ത്രിമാർതെരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപിയുടെ മനോജ് സോങ്കർ 2നെതിരെ 16 വോട്ടുകൾ നേടി കുൽദീപ് കുമാറിനെ പരാജയപ്പെടുത്തിയെന്നായിരുന്നു ഫലപ്രഖ്യാപനം. അതിൽ എട്ട് വോട്ടുകൾ അസാധുവായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഒരുപക്ഷേ അസാധുവാക്കിയ എട്ട് ബാലറ്റുകൾ എണ്ണിയിരുന്നെങ്കിൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി കുൽദീപ് കുമാറിനായിരിക്കും വിജയം. ഇത് അട്ടിമറിക്കാനാണ് ബാലറ്റുകളിൽ കൃത്രിമം കാണിച്ചത്. എന്നാൽ ആരോപണങ്ങൾ ശരിയല്ലെന്നും താൻ കൃത്യമായി എട്ട് ബാലറ്റ് പേപ്പറുകൾ അടയാളപ്പെടുത്തിയെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അനിൽ മാസിയുടെ നിലപാട് . ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.