ചണ്ഡീഗഡ് പ്രിസൈഡിംഗ്ഓഫീസര് ബിജെപിയുടെ ഗൂഢാലോചനയിലെ ഒരു ചട്ടുകം മാത്രം; പിന്നില് മോദി: രാഹുൽ ഗാന്ധി

ബിജെപിയിൽ നിന്ന് ജനാധിപത്യത്തെ സുപ്രീം കോടതി രക്ഷിച്ചുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതികരിച്ചു

dot image

ന്യൂഡൽഹി: ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം അസാധുവാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'ജനാധിപത്യത്തെ കൊലപ്പെടുത്താനുള്ള ബിജെപിയുടെ ഗൂഢാലോചനയിലെ ഒരു ചട്ടുകം മാത്രമാണ് റിട്ടേണിങ് ഓഫീസർ അനിൽ മസിഹ്. മോദിയാണ് ഇതിന് പിന്നിലെ മുഖം', എംപി എക്സിൽ കുറിച്ചു.

തിരഞ്ഞെടുപ്പ് കൃത്രിമം നടത്തിയ സ്വേച്ഛാധിപത്യ ബിജെപിയിൽ നിന്ന് ജനാധിപത്യത്തെ സുപ്രീം കോടതി രക്ഷിച്ചുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതികരിച്ചു. ഈ ദുഷ്കരമായ സമയങ്ങളിൽ ജനാധിപത്യത്തെ സംരക്ഷിച്ചതിന് സുപ്രീംകോടതിക്ക് നന്ദിയെന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എക്സിൽ കുറിച്ചത്. ഈ രാജ്യം ഇപ്പോഴും ജനാധിപത്യത്താൽ നയിക്കപ്പെടുന്നു. ഇത് വോട്ട് കള്ളന്മാരുടെ കവിളിലേറ്റ കനത്ത പ്രഹരമാണെന്ന് വിധിക്ക് ശേഷം എഎപി രാജ്യസഭാ എംപി സ്വാതി മലിവാളും കുറിച്ചു.

'ജനാധിപത്യത്തെ സംരക്ഷിച്ചതിന് സുപ്രീം കോടതിക്ക് നന്ദി'; ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പ് വിധിയില് എഎപി

മേയർ തിരഞ്ഞെടുപ്പിൽ ജനാധിപത്യ തത്വങ്ങള് ലംഘിക്കപ്പെട്ടുവെന്നാണ് സുപ്രീം കോടതി കണ്ടെത്തിയത്. എഎപി സ്ഥാനാര്ത്ഥി കുല്ദീപ് കുമാറിനെ കോടതി വിജയിയായി പ്രഖ്യപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. എഎപി സ്ഥാനാര്ത്ഥി നല്കിയ അപ്പീലിലായിരുന്നു സുപ്രീം കോടതി വിധി. എഎപി-കോണ്ഗ്രസ് സഖ്യ സ്ഥാനാര്ത്ഥിയാണ് കുല്ദീപ് കുമാര്.

അസാധുവായ എട്ട് വോട്ടുകളും എഎപി സ്ഥാനാര്ത്ഥിക്ക് അനുകൂലമായിരുന്നു. ഈ വോട്ടുകൾ അസാധുവാക്കിയ ചണ്ഡീഗഡ് പ്രിസൈഡിംഗ് ഓഫീസര് അനില് മാസിയുടെ ഫലപ്രഖ്യാപനമാണ് കോടതി റദ്ദാക്കിയത്. അനില് മാസിക്കെതിരെ പ്രൊസിക്യൂഷന് നടപടികള്ക്ക് കോടതി നിര്ദ്ദേശം നൽകി. എന്നാൽ പ്രത്യാഘാതങ്ങള് മനസിലാക്കാതെയാണ് നടപടി എന്നായിരുന്നു അനില് മാസിയുടെ മറുപടി. അനില് മാസിക്ക് സുപ്രീം കോടതി രജിസ്ട്രാര് ജനറല് നോട്ടീസയക്കും. മൂന്നാഴ്ചയ്ക്കകം അനില് മാസി മറുപടി നല്കുകയും വേണം. അനില് മാസിക്കെതിരെ ക്രിമിനല് കോടതിയലക്ഷ്യ നടപടിക്കും കോടതി നിർദ്ദേശം നൽകിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us