ദുര്ഗാ ദേവിയുടെ ചിത്രം സിംഹം ഇല്ലാതെ ചിന്തിക്കാനാകുമോ?; സീത സിംഹം വിവാദത്തില് ചോദ്യങ്ങളുമായി കോടതി

സീതാ എന്ന് സിംഹത്തിന് പേര് നല്കുന്നതില് എന്താണ് ബുദ്ധിമുട്ടെന്നും ഹിന്ദു വിശ്വാസ പ്രകാരം മൃഗങ്ങളും ദൈവമല്ലേയെന്നും കോടതി ചോദിച്ചു

dot image

കൊല്ക്കത്ത: സീത സിംഹം വിവാദത്തില് ചോദ്യങ്ങളുമായി കൊല്ക്കത്ത ഹൈക്കോടതി. സീതാ എന്ന് സിംഹത്തിന് പേര് നല്കുന്നതില് എന്താണ് ബുദ്ധിമുട്ടെന്നും ഹിന്ദു വിശ്വാസ പ്രകാരം മൃഗങ്ങളും ദൈവമല്ലേയെന്നും കോടതി ചോദിച്ചു. ദുര്ഗാ ദേവിയുടെ ചിത്രം സിംഹം ഇല്ലാതെ ചിന്തിക്കാനാകുമോ എന്നും ഹര്ജിക്കാരനോട് കോടതി ആരാഞ്ഞു.

കൊല്ക്കത്ത ഹൈക്കോടതിയുടെ കീഴിലുള്ള സര്ക്യൂട്ട് ബെഞ്ചാണ് വിഎച്ച്പിയുടെ ഹര്ജി പരിഗണിച്ചത്. മൗലികാവകാശം ലംഘിക്കപ്പെടുമ്പോള് നല്കുന്ന റിട്ട് ഹര്ജി ഈ വിഷയത്തില് നല്കിയത് എന്തിനാണെന്നും പൊതുതാല്പര്യ ഹര്ജി അല്ലേ നല്കേണ്ടി ഇരുന്നതെന്നും കോടതി ചോദിച്ചു. ദീര്ഘ നേരവാദങ്ങളിലേക്ക് കോടതി കടന്നു.

ഹര്ജി തള്ളണമെന്ന ആവശ്യമാണ് സര്ക്കാര് അഭിഭാഷകര് ആവശ്യപ്പെട്ടത്. ഹര്ജിക്കാര് പറയുന്ന വാദം തെറ്റാണെന്നും സീത എന്ന പേര് സിംഹത്തിന് നല്കിയിട്ടില്ലെന്നും സര്ക്കാര് അഭിഭാഷകര് വ്യക്തമാക്കി. പേര് നല്കിയത് സംബന്ധിച്ച് കൃത്യമായി മറുപടി റിപ്പോര്ട്ടായി നല്കാന് അഭിഭാഷകരോട് കോടതി ആവശ്യപ്പെട്ടു.

അക്ബര് എന്ന് പേരുള്ള ആണ്സിംഹത്തെയും സീത എന്ന പെണ്സിംഹത്തെയും ഒന്നിച്ച് പാര്പ്പിക്കരുതെന്നാണ് കൊല്ക്കത്ത ഹൈക്കോടതിയില് വിശ്വഹിന്ദു പരിഷത്ത് ഹര്ജി നല്കിയിരുന്നത്. ത്രിപുരയിലെ സെപാഹിജാല പാര്ക്കില് നിന്ന് എത്തിച്ച സിംഹങ്ങളെ സിലിഗുഡി സഫാരി പാര്ക്കില് ഒന്നിച്ച് പാര്പ്പിക്കരുതെന്നായിരുന്നു ഹര്ജിയിലെ ആവശ്യം.

ഹര്ജി 20ന് പരിഗണിക്കാനിരുന്നതാണ്. സമയക്കുറവ് മൂലം ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. വിശ്വ ഹിന്ദു പരിഷത്തിന്റെ ബംഗാള് ഘടകമാണ് ആവശ്യമുന്നയിച്ച് ഹര്ജി നല്കിയത്. വനംവുപ്പിന്റെ നടപടിയില് ഹിന്ദുമതത്തെ അപമാനിക്കുന്നുവെന്നാണ് വിശ്വഹിന്ദു പരിഷത്ത് ഉയര്ത്തുന്ന ആരോപണം. സ്ഥാന വനംവകുപ്പിനേയും ബംഗാള് സഫാരി പാര്ക്കിനേയും എതിര് കക്ഷികളാക്കിയാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ ഹര്ജി നല്കിയിരുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us