സെവാഗ്, കെവിൻ പീറ്റേഴ്സൺ, ബ്രെറ്റ് ലീ... അനുഷ്കയ്ക്കും കോഹ്ലിക്കും ആശംസയറിയിച്ച് പ്രമുഖർ

ചൊവ്വാഴ്ചയാണ് ഇരുവർക്കും രണ്ടാമത്തെ കുഞ്ഞുപിറന്നത്

dot image

മകൻ ജനിച്ച വിവരം സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവച്ചതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കും നടി അനുഷ്ക ശർമയ്ക്കും ആശംസാ പ്രവാഹം. മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്, മുൻ ഇംഗ്ലണ്ട് ബാറ്റ്സ്മാൻ കെവിൻ പീറ്റേഴ്സൺ, മുൻ ഓസ്ട്രേലിയൻ പേസർ ബ്രെറ്റ് ലീ എന്നിവരുൾപ്പടെ നിരവധിപ്പേരാണ് കോഹ്ലിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ കമൻ്റ് ചെയ്തിരിക്കുന്നത്. രൺവീർ സിംഗ്, വാണി കപൂർ തുടങ്ങി നിരവധി സെലിബ്രിറ്റികളും ആരാധകരും പോസ്റ്റിൽ താരങ്ങൾക്ക് അഭിനന്ദനം അറിയിച്ചു.

ചൊവ്വാഴ്ചയാണ് ഇരുവർക്കും രണ്ടാമത്തെ കുഞ്ഞുപിറന്നത്. വാമികയുടെ കുഞ്ഞനുജന് 'അകായ്' എന്നാണ് പേരിട്ടിരിക്കുന്നത്. "ഫെബ്രുവരി 15-ന് ഞങ്ങൾക്ക് ആൺ കുഞ്ഞ് ജനിച്ചു. വാമികയുടെ സഹോദരനായി അകായ്യെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തതായി എല്ലാവരേയും അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. നിങ്ങളുടെ അനുഗ്രഹവും പ്രാത്ഥനയും ഞങ്ങൾക്കൊപ്പം വേണം. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് നിങ്ങളോട് അഭ്യർത്ഥിക്കുന്നു. സ്നേഹവും നന്ദിയും, വിരാട്, അനുഷ്ക", എന്നായിരുന്നു സോഷ്യൽ മീഡിയിലെ കുറിപ്പ്.

2017 ലാണ് അനുഷ്കയും കോഹ്ലിയും വിവാഹിതരായത്. 2021-ല് താരദമ്പതികള്ക്ക് മകള് വാമിക ജനിച്ചു. വിരാടും അനുഷ്കയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി ഏതാനും ആഴ്ചകൾക്ക് മുമ്പ് ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്സ് പങ്കുവെച്ചിരുന്നു. എന്നാൽ താൻ പങ്കുവച്ച വിവരങ്ങൾ തെറ്റായിരുന്നെന്ന് ആദ്ദേഹം ഉടൻതന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us