റീഫണ്ട് കിട്ടിയില്ല; ബൈജൂസിൽ നിന്ന് ടിവി കൊണ്ടുപോയി രക്ഷിതാക്കൾ

നിശ്ചിത സമയപരിധിക്കുള്ളിൽ പണം തിരികെ നൽകണമെന്ന് കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നതായും വീഡിയോയിൽ പറയുന്നുണ്ട്

dot image

ന്യൂഡല്ഹി: റീഫണ്ട് നൽകാത്തതിനാൽ ബൈജൂസിൻ്റെ ഓഫീസിൽ നിന്ന് ടിവി എടുത്തുകൊണ്ടുപോയി രക്ഷിതാക്കൾ. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അമ്മ സമീപത്ത് നിൽക്കുന്നതും പിതാവും മകനും ചേർന്ന് ഓഫീസിനുള്ളിൽ കയറി ടിവി ഇളക്കിയെടുക്കുന്നതും വീഡിയോയിൽ കാണാം.

നിശ്ചിത സമയപരിധിക്കുള്ളിൽ പണം തിരികെ നൽകണമെന്ന് കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നതായും വീഡിയോയിൽ പറയുന്നുണ്ട്. ഇതിൽ പരിഹാരം ഉണ്ടാകാത്തതിനെത്തുടർന്നാണ് മാതാപിതാക്കൾ ഓഫീസിൽ കയറി ടിവി എടുത്തുകൊണ്ടു പോയത്. റീഫണ്ട് നൽകുമ്പോൾ ഈ ടിവി തിരിച്ചു തരാമെന്ന് കുടുംബം ജീവനക്കാരോട് പറയുന്നതായും വീഡിയോയിൽ കാണാം. ഏകദേശം രണ്ട് ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്.

അതേസമയം, ബൈജൂസ് സ്ഥാപകന് ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് സര്ക്കുലര് ഇറക്കാന് ബ്യൂറോ ഓഫ് ഇമിഗ്രേഷനോട് എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി ആദ്യവാരമാണ് ഇഡി ബ്യൂറോ ഓഫ് ഇമിഗ്രേഷനെ സമീപിച്ചത്. ഒരു വര്ഷം മുമ്പ് എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കൊച്ചി ഓഫീസ് ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇത് പിന്നീട് ബെംഗളൂരു ഓഫീസിന് കൈമാറുകയായിരുന്നു. ഇത് പ്രകാരം വ്യക്തിയുടെ വിദേശ യാത്രകള് ഏജന്സിക്ക് അറിയാന് സാധിക്കും. എന്നാല് വിദേശ യാത്ര നടത്തുന്നതില് നിന്നും ഒരാളെ തടയാന് കഴിയുമായിരുന്നില്ല. ഈ ലുക്ക് ഔട്ട് സര്ക്കുലറില് ഭേദഗതി വരുത്തണമെന്നാണ് ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us