അപകീർത്തി കേസ്; രാഹുൽ ഗാന്ധിയുടെ ഹർജി തള്ളി ജാർഖണ്ഡ് ഹൈക്കോടതി

'അമിത് ഷാ കൊലക്കേസ് പ്രതി' എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം

dot image

റാഞ്ചി: അപകീർത്തി കേസ് റദ്ദാക്കണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജി തള്ളി. ജാർഖണ്ഡ് ഹൈക്കോടതിയാണ് ഹർജി തള്ളിയത്. വിചാരണക്കോടതി നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. 'അമിത് ഷാ കൊലക്കേസ് പ്രതി' എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ബിജെപി നേതാവ് നവീൻ ഝായാണ് പരാതി നൽകിയത്.

ജസ്റ്റിസ് അംബുജ്നാഥ് ആണ് കേസ് പരിഗണിച്ചത്. രാഹുൽ ഗാന്ധിക്ക് വേണ്ടി അഭിഭാഷകരായ പിയൂഷ് ചിത്രേഷ്, ദീപങ്കർ റായി എന്നിവർ ഹാജരായി. സമാനമായ കേസ് ഉത്തർപ്രദേശിലും നിലവിലുണ്ട്. കേസില് യുപിയിലെ സുൽത്താൻപുർ കോടതി രാഹുൽ ഗാന്ധിക്ക് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. 2018-ൽ കർണാടക നിയമസഭ തിരഞ്ഞെടുപ്പ് വേളയിൽ അമിത് ഷായ്ക്കെതിരെ അപകീര്ത്തി പരാമര്ശം നടത്തി എന്നാരോപിച്ച് ബിജെപി നേതാവ് വിജയ് മിശ്രയാണ് കേസ് നൽകിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us