ന്യൂഡല്ഹി: സിൽവർലൈൻ പരിഗണനയിൽ എന്ന് ദക്ഷിണ റെയിൽവേ. സംസ്ഥാനം നൽകിയ ഡിപിആർ റെയിൽവേ ബോർഡിന്റെ പരിശോധനയിലാണെന്ന് ദക്ഷിണ റെയിൽവേ വിളിച്ച എംപിമാരുടെ യോഗത്തിൽ പറഞ്ഞു. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനായിരുന്നു ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ എൻ സിംഗ് മറുപടി നൽകിയത്.
സിൽവർ ലൈൻ പദ്ധതിയുടെ സർവ്വേ നടപടികൾ ഭൂരിഭാഗവും പിന്നിട്ടു. പരിസ്ഥിതി പ്രശ്നങ്ങൾക്കിടയാക്കാനുള്ള സാധ്യത ഉണ്ട്. ഡിപിആർ സ്ക്രൂട്ടിനി നടക്കുകയാണ്. സ്ക്രൂട്ടിനി പൂർത്തിയാക്കിയതിനു ശേഷമേ കേന്ദ്ര റയിൽവേയ്ക്ക് നൽകുകയുള്ളൂ. നേമം ടെർമിനൽ മാർച്ച് 26-ന് പൂർത്തിയാക്കുമെന്നും എംപിമാരുടെ യോഗത്തിൽ വ്യക്തമാക്കി.