അതിർത്തികളിൽ തുടർന്ന് കർഷകർ; ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി മാർച്ച്

സമരം ശക്തമാക്കുന്നതിൻ്റെ ഭാഗമായി അതിർത്തികളിലേക്ക് കൂടുതൽ കർഷകർ എത്തും

dot image

ന്യൂഡല്ഹി: 'ദില്ലി ചലോ മാർച്ച്' താല്ക്കാലികമായി നിർത്തി വെച്ചെങ്കിലും ആവശ്യങ്ങളിൽ ഉറച്ച് കർഷകർ. ഹരിയാന പൊലീസ് നടപടിയിൽ കൊല്ലപ്പെട്ട യുവ കർഷകന് നീതിക്കായി ശംഭു, ഖനൗരി അതിർത്തികളിൽ കർഷകർ തുടരുകയാണ്. കർഷകരുടെ ആവശ്യങ്ങളിൽ 29 ന് ഉള്ളിൽ നിലപാട് അറിയിക്കണം എന്നാണ് ആവശ്യം. ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി മാർച്ച് നടത്താനും സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.

ഹരിയാന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് ഉടൻ കേസെടുക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഖനൗരിയിൽവച്ച് ശുഭ്കരൺ സിംഗ് കൊല്ലപ്പെട്ടത് വെടിയേറ്റാണെന്ന് കർഷകസംഘടനകൾ ആരോപിക്കുന്നു. ശുഭ്കരൺ സിംഗിൻ്റെ മൃതദേഹം ഇപ്പോഴും ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സമരം ശക്തമാക്കുന്നതിൻ്റെ ഭാഗമായി അതിർത്തികളിലേക്ക് കൂടുതൽ കർഷകർ എത്തുമെന്നും നേതാക്കൾ പറഞ്ഞു.

കർഷക നേതാക്കളുമായി ചർച്ചയ്ക്ക് കേന്ദ്രസർക്കാർ നടപടികൾ ആരംഭിച്ചെങ്കിലും കർഷക സംഘടനാ നേതാക്കൾ ചർച്ചയ്ക്ക് തയ്യാറായിട്ടില്ല. അതിർത്തികളിൽ കർഷകർ തുടരുന്ന പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കി. സമരക്കാർ പ്രകോപനം സൃഷ്ട്ടിക്കരുതെന്ന മുന്നറിയിപ്പ് പൊലീസ് നൽകി.

dot image
To advertise here,contact us
dot image