'ഭര്ത്യവീട്ടുകാരെ'യെന്ന് അഭിസംബോധന ചെയ്ത്, ബിജെപിക്കെതിരെ ആഞ്ഞടിച്ച് ന്യായ് യാത്രയിൽ പ്രിയങ്ക

'അന്ന് നിങ്ങള് ബിജെപിയെ തിരഞ്ഞെടുത്തു, യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കി. അന്നും ഇന്നും എന്ത് മാറ്റമാണുള്ളത്'

dot image

മൊറാദബാദ്: രാഹുല് ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില് പങ്കുചേര്ന്ന് പ്രിയങ്ക ഗാന്ധി. ഉത്തര്പ്രേദശിലെ മൊറാദബാദിലാണ് പ്രിയങ്ക ന്യായ് യാത്രയുടെ ഭാഗമായത്. രാഹുല് നയിക്കുന്ന ന്യായ് യാത്ര ഉത്തര്പ്രദേശിലെത്തി ദിവസങ്ങളായിട്ടും പ്രിയങ്ക അതില് പങ്കാളിയായിരുന്നില്ല. സഹോദരിയും സഹോദരനും തമ്മില് അഭിപ്രായഭിന്നതിയിലാണെന്ന് ബിജെപി പ്രചാരണം നടത്തുന്നതിനിടയിലായിരുന്നു പ്രിയങ്ക ന്യായ് യാത്രയുടെ ഭാഗമായത്. അസുഖത്തെ തുടര്ന്ന് ആശുപത്രിയിലായിരുന്നതിനാല് ന്യായ് യാത്രയെ സ്വീകരിക്കാനായി എത്താന് സാധിച്ചില്ലെന്ന് പ്രിയങ്ക വ്യക്തമാക്കി.

മൊറാദബാദിലെ ആള്ക്കൂട്ടത്തെ ഭര്ത്യവീട്ടുകാരെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു പ്രിയങ്ക പ്രസംഗം ആരംഭിച്ചത്. പ്രിയങ്ക ഗാന്ധിയുടെ പങ്കാളി റോബര്ട്ട് വദ്രയുടെ നാടാണ് മൊറാദബാദ്.

'ഭര്തൃവീട്ടിലെ നാട്ടുകാര്ക്കൊപ്പം ആദ്യമായി യാത്രയില് പങ്കാളിയാകാന് കഴിഞ്ഞതില് സന്തോഷമുണ്ട്. രണ്ട് വര്ഷം മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഞാനിവിടെ ഉണ്ടായിരുന്നത് നിങ്ങള് ഓര്മ്മിക്കണം. അന്ന് നിങ്ങള് ബിജെപിയെ തിരഞ്ഞെടുത്തു, യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കി. അന്നും ഇന്നും എന്ത് മാറ്റമാണുള്ളത്', പ്രിയങ്ക ചോദിച്ചു. ചോദ്യപേപ്പര് ചോര്ച്ചയുടെ പേരില് ബിജെപിയെ പ്രിയങ്ക ഗാന്ധി രൂക്ഷമായി വിമര്ശിച്ചു. ചോദ്യപേപ്പര് ചോര്ച്ചയെ തുടര്ന്ന ഉദ്യോഗാര്ത്ഥികള് ദിവസങ്ങളായി നടത്തി വന്ന പ്രതിഷേധത്തെ തുടര്ന്ന് യുപിയിലെ പൊലീസ് കോണ്സ്റ്റബിള് പരീക്ഷ ശനിയാഴ്ച റദ്ദാക്കിയിരുന്നു.

'കഷകര് ഇന്നലെയും ഇന്നുമൊക്കെയായി പ്രതിഷേധിക്കുകയാണ്. പക്ഷെ സര്ക്കാര് അവരെ കേള്ക്കുന്നില്ല. കര്ഷകരെ ജീപ്പിനടിയില് അരയ്ക്കുന്നവരെ, സ്ത്രീകളെ പീഡിപ്പിക്കുന്നവരുടെ ചോദ്യപേപ്പര് ചോര്ത്തുന്നവരുടെ വീടുകള്ക്ക് നേരെ ഉത്തര്പ്രദേശ് സര്ക്കാരിന്റെ ബുള്ഡോസറുകള് ഉരുളില്ല. യോഗി സര്ക്കാര് കുറ്റക്കാര്ക്ക് നേരെ ബുള്ഡോസര് ഉരുട്ടില്ല, നിഷ്കളങ്കരായ ആളുകളുടെ വീടുകള്ക്ക് നേരെയെ ഉരുട്ടുകയുള്ളു' പ്രിയങ്ക ഗാന്ധി പറഞ്ഞു. നിങ്ങള് ഒരു മാറ്റം കൊണ്ടുവരുന്നത് വരെ നിങ്ങളുടെ സാഹചര്യങ്ങള് മാറില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില് സമജ് വാദി പാര്ട്ടിയുമായുള്ള സീറ്റ് ധാരണയ്ക്ക് മുന്കൈ എടുത്തത് പ്രിയങ്ക ഗാന്ധിയായിരുന്നു. അഖിലേഷ് യാദവുമായി നടത്തിയ ദീര്ഘസംഭാഷണത്തിനൊടുവിലാണ് കോണ്ഗ്രസിന് 17 സീറ്റെന്ന ധാരണയിലേയ്ക്ക് എത്തിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us