ന്യൂ ഡല്ഹി: വിരമിച്ച ജില്ലാ ജഡ്ജിമാരുടെ പെന്ഷന് തുകയില് ആശങ്ക ഉയര്ത്തി സുപ്രീം കോടതി. ഇതില് നീതിപൂര്വമായ പരിഹാരം വേണമെന്നാണ് അറ്റോര്ണി ജനറല് ആര് വെങ്കട്ടരമണിയോട് ആവശ്യപ്പെട്ടത്. ജില്ലാ കോടതികളില് നിന്ന് സ്ഥാനക്കയറ്റം ലഭിച്ചതിന് ശേഷം പുതിയ പി എഫ് അക്കൗണ്ടുകള് അനുവദിക്കുന്നില്ലെന്ന് കാണിച്ച് ഹൈക്കോടതി ജഡ്ജിമാര് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
'വിരമിച്ച ജില്ലാ ജഡ്ജിമാരുടെ പെന്ഷന് തുക 19,000 മുതല് 20,000 രൂപ വരെയാണ്. ഇത്ര കാലം നീണ്ട സേവനത്തിന് ശേഷം ഇവര് ഈ തുക കൊണ്ട് എങ്ങനെ ജീവിക്കും?. അഖിലേന്ത്യ ജഡ്ജിമാരുടെ സംഘടനയുടെ ഹര്ജി കേള്ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ചോദിച്ചു. 'ഇതിന് കൃത്യമായ പരിഹാരം വേണം. ജില്ലാ ജഡ്ജിമാര് ശരിക്കും ബുദ്ധിമുട്ടുന്നു'. ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
കേന്ദ്ര സര്ക്കാരിനെ പ്രതിനിധീകരിക്കുന്ന അറ്റോര്ണി ജനറല് ഇക്കാര്യം പരിശോധിക്കാമെന്ന് വ്യക്തമാക്കി.
അമിത വേഗത്തിൽ വാഹനമോടിച്ച് അപകടം; സുരാജ് വെഞ്ഞാറമൂടിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും