ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ നീക്കം. സിഎഎ ചട്ടങ്ങളുടെ വിജ്ഞാപനം മാർച്ച് ആദ്യ വാരമെന്നാണ് സൂചന.
പൗരത്വത്തിന് അപേക്ഷിക്കാനുള്ള പോർട്ടൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സജ്ജമാക്കി. മൊബൈൽ ഫോൺ വഴി അപേക്ഷ നൽകാവുന്ന രീതിയിൽ ലളിതമാണ് ഓൺലൈൻ പോർട്ടൽ എന്നാണ് പുറത്ത് വരുന്ന വിവരം. ലോകസഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സിഎഎ വിജ്ഞാപനം പുറത്തിറക്കും എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 2019 ഡിസംബറിലാണ് പാർലമെന്റ് പൗരത്വ ഭേദഗതി നിയമം പാസാക്കിയത്. പിന്നാലെ വലിയ പ്രതിഷേധങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിച്ചു.