ഗുവാഹത്തി: 2026ലെ തിരഞ്ഞെടുപ്പിൻ്റെ സമയത്ത് അസം കോൺഗ്രസിൽ ഏതാനും മുസ്ലീം എംഎൽഎമാർ മാത്രമേ അവശേഷിക്കുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അസമിലെ കോൺഗ്രസ് നേതാക്കളെല്ലാം പതിയെ ബിജെപിയിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് എംഎൽഎമാരായ റാക്കിബുൾ ഹുസൈൻ, റെക്കിബുദ്ദീൻ അഹമ്മദ്, ജാക്കിർ ഹുസൈൻ സിക്ദർ, നൂറുൽ ഹുദ എന്നിവർ മാത്രമേ പാർട്ടിയിൽ അവശേഷിക്കുകയുള്ളുവെന്നും ഹിമന്ത ശർമ ചൊവ്വാഴ്ച ഒരു പരിപാടിക്കിടെ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് റാണാ ഗോസ്വാമി കോൺഗ്രസിൽ നിന്ന് രാജി വെച്ചിരുന്നു. എന്നാൽ അദ്ദേഹം ബിജെപിയിൽ ചേരുമോ എന്ന ചോദ്യത്തിന് അദ്ദേഹം കോൺഗ്രസിൻ്റെ ശക്തനായ നേതാവാണ് ബിജെപിയിൽ ചേരുകയാണെങ്കിൽ താൻ അതിനെ സ്വാഗതം ചെയ്യുമെന്നായിരുന്നു ഹിമന്ത ബിശ്വ ശർമ്മ പ്രതികരിച്ചത്. പല കോൺഗ്രസ് നേതാക്കളും ബിജെപിയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചതായി അസം ജലവിഭവ മന്ത്രി പിജൂഷ് ഹസാരിക പറഞ്ഞു. അതിനായി പല നേതാക്കളും തങ്ങളെ സമീപിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
കള്ളപ്പണ വെളുപ്പിക്കൽ കേസുകളിൽ ഇഡി സമൻസ് അയച്ചാൽ ബന്ധപ്പെട്ടവർ നിർബന്ധമായും ഹാജരാകണം; സുപ്രീം കോടതിഎന്നാൽ ഇതിൽ പ്രതികരണവുമായി അസം പ്രദേശ് കോൺഗ്രസ് നേതാവ് ഭൂപൻ ബോറ രംഗത്ത് വന്നു. ഹിമന്ത ബിശ്വ ശർമ്മ ശരിക്കും ഭയപ്പെടുന്ന ഒരാൾ അസമിൽ ഉണ്ടെങ്കിൽ അത് ഞാനാണെന്ന് ഭൂപൻ ബോറ പറഞ്ഞു. 'മുഖ്യമന്ത്രിക്ക് അവിടെയും ഇവിടെയും കുറച്ച് എംഎൽഎമാരെ വാങ്ങാം, പക്ഷേ എന്നെ വാങ്ങാൻ കഴിയില്ലെ'ന്നും ഭൂപൻ ബോറ കൂട്ടിചേർത്തു.