'വൈറലായ അശ്ലീല വീഡിയോ ഡീപ് ഫേക്ക്'; സത്യം പുറത്തു വരും വരെ മത്സരിക്കില്ലെന്ന് ബിജെപി സ്ഥാനാര്ത്ഥി

പിന്നില് ആരാണെന്ന് കണ്ടെത്താന് എഫ്ഐആര് രജിസ്റ്റര് ചെയ്തിട്ടുണ്ടെന്നും ഉപേന്ദ്ര സിംഗ് റാവത്ത്

dot image

ബരാബങ്കി: വ്യാജ അശ്ലീല വീഡിയോ സമൂഹമാധ്യമങ്ങളില് പ്രചരിച്ച വിഷയത്തില് സത്യാവസ്ഥ പുറത്തുവരാതെ താന് ലോക്സഭാ തിരഞ്ഞെടുപ്പില് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ബിജെപി എംപി ഉപേന്ദ്ര സിംഗ് റാവത്ത്. ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്മ്മിച്ച തന്റെ ഒരു വ്യാജ വീഡിയോയാണ് പ്രചരിക്കുന്നതെന്നും ഇതിന് പിന്നില് ആരാണെന്ന് കണ്ടെത്താന് എഫ്ഐആര് രജിസ്റ്റര് ചെയ്തിട്ടുണ്ടെന്നും ഉപേന്ദ്ര സിംഗ് റാവത്ത് പറയുന്നു.

താന് നിരപരാധിയാണെന്ന് തെളിയിക്കപ്പെടുന്നതുവരെ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കുറിയും ഉത്തര്പ്രദേശിലെ ബരാബങ്കിയില് നിന്ന് സ്ഥാനാര്ത്ഥിയായി ഉപേന്ദ്ര സിംഗ് റാവത്തിനെയാണ് ബിജെപി തീരുമാനിച്ചത്. ബരാബങ്കി എംപിയായ ഉപേന്ദ്ര സിംഗ് റാവത്തിനെ അതേ സീറ്റില് നിന്ന് മത്സരിപ്പിക്കാന് ബിജെപി തീരുമാനിച്ചതിന് പിറ്റേ ദിവസമാണ് അദ്ദേഹത്തിന്റെ വീഡിയോ പുറത്തുവന്നത്.

എംപിയുടെ പേഴ്സണല് സെക്രട്ടറി ദിനേശ് ചന്ദ്ര റാവത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില് അജ്ഞാതനായ പ്രതിക്കെതിരെ എഫ്ഐആര് രജിസ്റ്റര് ചെയ്തതായി കോട്വാലി പൊലീസ് അറിയിച്ചു. ബി ജെ പി സ്ഥാനാര്ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ എം പിയുടെ പ്രതിച്ഛായ മോശമാക്കാന് ചിലര് നടത്തുന്ന ശ്രമമാണ് വീഡിയോ പ്രചരിച്ചതിന് പിന്നിലെന്ന് ഉപേന്ദ്ര സിംഗ് റാവത്തിന്റെ പരാതിയില് പറയുന്നു.

dot image
To advertise here,contact us
dot image