'നിങ്ങൾ സാധാരണക്കാരനല്ല, മന്ത്രിയാണ്'; ഉദയനിധി സ്റ്റാലിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്ശനം

പരാമർശത്തിന്റെ അനന്തര ഫലങ്ങൾ അറിയണമെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു

dot image

ന്യൂഡൽഹി: സനാതന ധര്മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന വിവാദ പ്രസ്താവനയിൽ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് സുപ്രിംകോടതിയുടെ രൂക്ഷ വിമര്ശനം. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ദുരുപയോഗിച്ചുവെന്നാരോപിച്ചാണ് വിമർശനം. മൗലികാവകാശവും ലംഘിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രകോപനപരമായ പരമാർശം നടത്തിയ ശേഷം സുപ്രീംകോടതിയെ സമീപിക്കാനുള്ള മന്ത്രിയുടെ നീക്കത്തെയാണ് വിമർശിച്ചത്. മതസ്വാതന്ത്ര്യത്തിനുള്ള എഫ്ഐആര് ഏകീകരിക്കണമെന്ന ഉദയനിധി സ്റ്റാലിന്റെ ഹര്ജിയിലാണ് സുപ്രീംകോടതിയുടെ വിമര്ശനം.

പരാമര്ശത്തിന്റെ പ്രത്യാഘാതങ്ങള് അറിയാമോയെന്ന് സുപ്രീംകോടതി ചോദിച്ചു. ഉദയനിധി സാധാരണക്കാരനല്ല, മന്ത്രിയാണ് പരാമർശത്തിന്റെ അനന്തര ഫലങ്ങൾ അറിയണമെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

'ഭരണഘടന ആർട്ടിക്കിള്1 9(1)(എ), ആർട്ടിക്കിൾ 25 പ്രകാരമുള്ള അവകാശമാണ് ദുരുപയോഗം ചെയ്യുന്നത്. ഇപ്പോൾ നിങ്ങൾ ആർട്ടിക്കിൾ 32 പ്രകാരമുള്ള അവകാശം വിനിയോഗിക്കുകയാണോ? നിങ്ങൾ പറഞ്ഞതിൻ്റെ അനന്തരഫലങ്ങൾ നിങ്ങൾക്കറിയില്ലേ? നിങ്ങൾ ഒരു സാധാരണക്കാരനല്ല. മന്ത്രിയാണ്. അനന്തരഫലങ്ങൾ നിങ്ങൾ അറിയണം', ബെഞ്ച് പറഞ്ഞു. അതേസമയം കേസ് മാർച്ച് 15 ലേക്ക് മാറ്റി.

വിവാദ പരാമര്ശത്തില് ആറ് സംസ്ഥാനങ്ങളില് ഉദയനിധിക്കെതിരെ കേസുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിയും ഭരണകക്ഷിയായ ഡിഎംകെ അദ്ധ്യക്ഷനുമായ എംകെ സ്റ്റാലിൻ്റെ മകനാണ് ഉദയനിധി സ്റ്റാലിൻ. 2023 സെപ്റ്റംബറിൽ നടന്ന കോൺഫറൻസിൽ ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും അത് ഉന്മൂലനം ചെയ്യണമെന്നും പറയഞ്ഞതാണ് വിവാദത്തിന് വഴിവെച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us