ബാങ്കുകള്ക്ക് റിസര്വ് ബാങ്കിൻ്റെ നിർദ്ദേശം; കെവൈസി കര്ശനമാക്കും

ബാങ്ക് അക്കൗണ്ട് ഉള്ള എല്ലാവരുടെയും പാൻ കാർഡ്, ആധാർ കാർഡ്, മൊബൈൽ നമ്പര് പരിശോധന നടത്തണമെന്നും ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദ്ദേശം നൽകിയിട്ടുണ്ട്

dot image

മുംബൈ: കെവൈസി കർശനമാക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകി റിസർവ് ബാങ്ക്. നടപടി ക്രമങ്ങൾ കൂടുതൽ കർശനമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ബാങ്കിൽ നിന്ന് വ്യത്യസ്ത രേഖകൾ ഉപയോഗിച്ച് ഒന്നിലധികം അക്കൗണ്ടുകൾ എടുത്തിട്ടുള്ളവരിൽ നിന്ന് ബാങ്ക് വിശദീകരണം ആവശ്യപ്പെടുമെന്നും അറിയിച്ചിട്ടുണ്ട്.

ബാങ്കുകളിലെ അക്കൗണ്ടുകൾ സംബന്ധിച്ച് പല തരത്തിലുള്ള പരിശോധന നടത്താനും റിസർവ് ബാങ്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിലുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും ഫോൺ നമ്പർ പുതുക്കി നൽകാൻ ആവശ്യപ്പെടും. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിലും ജോയൻ്റ് അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരേ ഫോൺ നമ്പര് നൽകിയിട്ടുള്ളവരോടും അത് പുതുക്കി നൽകാൻ ആവശ്യപ്പെടും. ഒന്നിലധികം അക്കൗണ്ടുകൾ ഉള്ളവർ അത് ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ വ്യത്യസ്ത രേഖകൾ ഉപയോഗിച്ചു കൊണ്ട് പുതിയ അക്കൗണ്ടുകൾ തുറക്കാൻ അനുവദിക്കും.

ബാങ്ക് അക്കൗണ്ട് ഉള്ള എല്ലാവരുടെയും പാൻ കാർഡ്, ആധാർ കാർഡ്, മൊബൈൽ നമ്പര് പരിശോധന നടത്തണമെന്നും ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇനിമുതൽ ബാങ്ക് അക്കൗണ്ട് തുടങ്ങണമെങ്കിൽ പാസ്പോര്ട്ട്, ആധാര്, വോട്ടര് കാര്ഡ്, പാന് കാര്ഡ്, ഡ്രൈവിങ് ലൈസന്സ് മാത്രം മതി. ഇത് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കഴിയും.

സര്ക്കാര് ജീവനക്കാരുടെ ശമ്പള വിതരണം; ഇന്നും ഭാഗികം, പ്രതിഷേധം തുടരുന്നു
dot image
To advertise here,contact us
dot image