ന്യൂ ഡൽഹി: പഞ്ചാബിൽ നിന്ന് റഷ്യ കാണാൻ പോയ ഇന്ത്യൻ യുവാക്കളെ നിർബന്ധിച്ച് റഷ്യൻ സൈന്യത്തിൽ ചേർത്തു എന്ന് വെളിപ്പെടുത്തല്. യുക്രെയിനെതിരെ യുദ്ധം ചെയ്യാനായി തങ്ങളെ നിർബന്ധിക്കുകയാണെന്നും യുവാക്കൾ പറഞ്ഞു. കേന്ദ്ര സർക്കാറിൻ്റെ സഹായം അഭ്യർത്ഥിച്ച ഏഴ് യുവാക്കളും വിഷയത്തിൽ അടിയന്തരമായി ഇടപ്പെടണമെന്ന് ആവശ്യപ്പെട്ട് ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. 105 സെക്കൻ്റ് ദൈർഘ്യമുള്ള വീഡിയോയിൽ റഷ്യൻ സൈന്യത്തിൻ്റെ യൂണിഫോമിനോട് സാദൃശ്യമുള്ള ജാക്കറ്റും തൊപ്പിയുമാണ് ഇവര് ധരിച്ചിരിക്കുന്നത്.
ഡിസംബർ 27ന് ന്യൂ ഇയർ ആഘോഷിക്കാനായി റഷ്യയിലേക്ക് യാത്ര പോയതായിരുന്നു സുഹൃത്തുകളായ ഏഴംഗ സംഘം. 90 ദിവസത്തെ വിസയുമായിട്ടാണ് അവർ റഷ്യയിലേക്ക് പുറപ്പെട്ടത്. അവിടെ എത്തിയപ്പോൾ അടുത്തുള്ള ബലാറസ് എന്ന രാജ്യത്തേക്ക് അവരെ ഏജന്റ് കൊണ്ടുപോയി. എന്നാൽ വിസ വേണം എന്നത് അവർക്ക് അറിയില്ലായിരുന്നു. അവിടെ വെച്ച് വിസ ഇല്ലാത്തതിന് ഏഴു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
പിന്നീട് പൊലീസ് യുവാക്കളോട് റഷ്യൻ ഭാഷയിലുള്ള ഡോക്യുമെൻ്റിൽ ഒപ്പിടാൻ നിർബന്ധിക്കുകയായിരുന്നു. ഡോക്യുമെൻ്റിൽ ഒപ്പിട്ടില്ലെങ്കിൽ വിസ ഇല്ലാതെ ബലാറസിലേക്ക് വന്നതിന് പത്ത് വർഷം തടവിൽ കഴിയേണ്ടി വരുമെന്നും രക്ഷപ്പെടണമെങ്കില് റഷ്യൻ സേനയിൽ ചേരണമെന്നും അവർ ആവശ്യപ്പെട്ടു. നിർബന്ധിച്ച് ഒപ്പ് വാങ്ങിയ ശേഷം 15 ദിവസത്തെ പരിശീലനവും റഷ്യൻ സേനയിലേക്ക് തിരഞ്ഞെടുക്കുന്നതിനായി അവർക്ക് നൽകി. ഇന്ത്യയിലെ പല ഭാഗത്ത് നിന്നുള്ള യുവാക്കളെയും ഇത്തരത്തിൽ റഷ്യയിൽ സേനയിൽ ചേർത്തിട്ടുണ്ടെന്നും അവരിൽ പലരും പുറത്ത് വരാൻ കഴിയാതെ പെട്ടുകിടക്കുകയാണെന്നും യുവാക്കള് പറയുന്നു.
23-year-old man who said he is from #Gurdaspur #Punjab #GagandeepSingh called @ndtv @ndtvindia to appeal to @MEAIndia @states_mea @DrSJaishankar to help them return to India; says 7 of them who met in Russia may be deployed any time, without any training, to fight war in #Ukraine pic.twitter.com/re6eFuyY1v
— Uma Sudhir (@umasudhir) March 4, 2024