'തൊഴിലിനുള്ള അവകാശം'; യുവാക്കളെ നോട്ടമിട്ട് കോൺഗ്രസ് പ്രകടനപത്രിക; പ്രഖ്യാപനം ഉടൻ

യുവാക്കൾക്ക് പ്രാതിനിധ്യം നൽകുന്നതായിരിക്കും കോൺഗ്രസ് പ്രകടനപത്രിക

dot image

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ യുവാക്കളെ ആകർഷിക്കാനുള്ള ശ്രമങ്ങളിൽ കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ആദ്യമായി 'തൊഴിലിനുള്ള അവകാശം' എന്ന വാഗ്ദാനം ഉൾപ്പെടുത്തുമെന്നാണ് വിവരം. മാത്രമല്ല പരീക്ഷകളിൽ ചോദ്യപേപ്പർ ചോർത്തുന്നവർക്ക് കടുത്ത ശിക്ഷ എന്നതും ഉൾപ്പെടുത്താൻ ആലോചിക്കുന്നു.

മധ്യപ്രദേശിലെ ബഡനവാറിൽ വച്ച് നടക്കുന്ന റാലിയിൽ തൊഴിലിനുള്ള അവകാശമെന്ന പ്രകടന പത്രിക വാഗ്ദാനത്തെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപനം നടത്തുമെന്നാണ് വിവരം. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധി തുടങ്ങിയവർ റാലിയിൽ പങ്കെടുക്കും. കോൺഗ്രസ് പ്രവർത്തക സമിതി ചേർന്ന് വാഗ്ദാനങ്ങളെന്തെല്ലാം എന്ന കാര്യത്തിൽ തീരുമാനമാകും എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

യുവാക്കൾക്ക് പ്രാതിനിധ്യം നൽകുന്നതായിരിക്കും കോൺഗ്രസ് പ്രകടനപത്രിക എന്നും രാജ്യത്ത് ആദ്യമായാണ് തൊഴിലിനുള്ള അവകാശം എന്ന വാഗ്ദാനവുമായി പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. സർക്കാർ ജോലി നൽകുന്നതിൽ സുതാര്യത ഉറപ്പാക്കും, ചോദ്യപേപ്പർ ചോർച്ച തടയും, ജാതി സെൻസസ്, പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് സാമ്പത്തിക പിന്തുണ എന്നിങ്ങനെയാണ് പ്രകടനപത്രികയിലെ മറ്റ് വാഗ്ദാനങ്ങളെന്നാണ് വിവരം.

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിലെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ; പ്രതീക്ഷയോടെ കേരളം
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us