പുലി ഓഫീസിൽ, എന്നാ നീ കുറച്ച് നേരം അകത്ത് കിടക്ക്, കുട്ടിയുടെ ധൈര്യം അപാരം; ദൃശ്യങ്ങൾ കണ്ട് ഞെട്ടി

കുട്ടി മാതാപിതാക്കളോട് ഓഫീസിനകത്ത് വലിയ പൂച്ച കയറിയിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു

dot image

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ മലേഗണിൽ ഓഫീസിനകത്ത് പുലി. പുലിയെ കണ്ട പന്ത്രണ്ട് വയസ്സുകാരൻ പിന്നെ ഒന്നും നോക്കിയില്ല പുലിയെ അങ്ങ് പൂട്ടി. ഓഫീസ് മുറിയിൽ ഫോണിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് പുലി അകത്ത് കയറുന്നത് കുട്ടി കണ്ടത്. ഉടൻ തന്നെ മിടുക്കനായ കുട്ടി ഓഫീസിന് പുറത്തിറങ്ങി വാതിൽ അടച്ചു. കുട്ടിയുടെ അച്ഛൻ ഇതെ ഓഫീസിൽ സുരക്ഷ ഉദ്യോഗസ്ഥനാണ്.

ഉടൻ തന്നെ കുട്ടി മാതാപിതാക്കളോട് ഓഫീസിനകത്ത് വലിയ പൂച്ച കയറിയിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. സംശയം തോന്നിയ മാതാപിതാക്കൾ അപ്പോൾ തന്നെ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

വളരെ പെട്ടെന്നാണ് പുലി ഓഫീസിനകത്ത് കയറുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയത്. സംയോജിത ഇടപെടൽ നടത്തി പുലിയെ പേടി കൂടാതെ മുറിയിലിട്ട് പൂട്ടിയ കുട്ടിയെ നിരവധി പേരാണ് പ്രശംസിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us