ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം; ഗാര്ഹിക സിലിണ്ടറിന് 100 രൂപ കുറച്ചു

കുടുംബങ്ങളുടെ ക്ഷേമം ഉറപ്പാക്കുകയും ലക്ഷ്യമാണെന്നും മോദി പറഞ്ഞു.

dot image

ന്യൂഡല്ഹി: തിരഞ്ഞെടുപ്പ് അടുക്കുമ്പോള് പാചകവാതകത്തിന് വിലകുറച്ച് കേന്ദ്രസര്ക്കാര്. എല്പിജി സിലിണ്ടറിന് കേന്ദ്രം 100 രൂപ കുറച്ചു. രാജ്യത്തെ ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കും എന്ന് പ്രധാനമന്ത്രി പറഞ്ഞു.

നാരി ശക്തിക്കും പ്രയോജനം ചെയ്യുന്ന തീരുമാനമാണ്. കുടുംബങ്ങളുടെ ക്ഷേമം ഉറപ്പാക്കുകയും ലക്ഷ്യമാണെന്നും മോദി പറഞ്ഞു.

കഴിഞ്ഞ ദിവസം സര്ക്കാര് ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) കേന്ദ്രം നാല് ശതമാനം ആയി വര്ധിപ്പിച്ചിരുന്നു. കേന്ദ്ര സര്ക്കാര് ജീവനക്കാര്ക്ക് ഡിഎയുടെ അധിക ഗഡുവും പെന്ഷന്കാര്ക്ക് ഡിയര്നസ് റിലീഫും (ഡിആര്) അനുവദിക്കുന്ന ഉത്തരവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില് ചേര്ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. 2024 ജനുവരി ഒന്നുമുതല് മുന്കാല പ്രാബല്യത്തോടെയാണ് വര്ധന.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us