ഷമിക്ക് പുതിയ ഇന്നിങ്സ്; ലോക്സഭാ തിരഞ്ഞെടുപ്പില് ബിജെപി സ്ഥാനാര്ത്ഥിയായേക്കും?

താരം ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല

dot image

ന്യൂഡല്ഹി: ഇന്ത്യന് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ ലോക്സഭ തിരഞ്ഞെടുപ്പില് സ്ഥാനാര്ത്ഥിയാക്കാന് ബിജെപി ഒരുങ്ങുന്നതായി റിപ്പോര്ട്ട്. ഷമിയെ പശ്ചിമ ബംഗാളില് നിന്നും മത്സരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി നേതാക്കള് താരത്തെ സമീപിച്ചെന്നാണ് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്. എന്നാല് താരം ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

പശ്ചിമ ബംഗാളിലെ ബാസിര്ഘട്ട് മണ്ഡലമാണ് മുഹമ്മദ് ഷമിക്ക് വേണ്ടി ബിജെപി പരിഗണിക്കുന്നതെന്നാണ് സൂചന. ഉത്തര്പ്രദേശുകാരനാണെങ്കിലും ആഭ്യന്തര ക്രിക്കറ്റില് ഏറെക്കാലമായി ബംഗാളിനെ പ്രതിനിധീകരിക്കുന്ന താരമാണ് ഷമി. ഈ മുന്തൂക്കമാണ് താരത്തെ ബംഗാളില് മത്സരിപ്പിക്കാന് കാരണം. ഷമിയെ മത്സരിപ്പിക്കുന്നത് ബംഗാളിലെ ന്യൂനപക്ഷങ്ങളെ ഒപ്പംകൂട്ടി പാര്ട്ടിക്ക് മികച്ച മുന്നേറ്റമുണ്ടാക്കാന് സഹായിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്.

'സ്വന്തം പാർട്ടിയെ ദുർബലപ്പെടുത്തണമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഇൻഡ്യ മുന്നണിയിൽ ചേരില്ലായിരുന്നു'

ഏകദിന ലോകകപ്പിന് ശേഷം വിശ്രമത്തിലാണ് മുഹമ്മദ് ഷമി. ക്രിക്കറ്റില് എന്ന് സജീവമാകുമെന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ലോകകപ്പിനിടെ പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷമി വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നേരത്തെ ആശംസകള് നേര്ന്നിരുന്നത് വാര്ത്തയായിരുന്നു. ലോകകപ്പ് ഫൈനലിലെ പരാജയപ്പെട്ടപ്പോള് പ്രധാനമന്ത്രി നരേന്ദ്രമോദി താരങ്ങളെ ഡ്രസിങ് റൂമിലെത്തി കണ്ടിരുന്നു. അപ്പോള് ഷമിയെ പ്രധാനമന്ത്രി കെട്ടിപ്പിടിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു.

dot image
To advertise here,contact us
dot image