ബംഗളൂരു: ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ബംഗളൂരുവിൽ കാർ കഴുകുന്നതിനും പൂന്തോട്ടപരിപാലനത്തിനും കുടിവെള്ളം ഉപയോഗിക്കുന്നത് കർണാടക നിരോധിച്ചു. സർക്കാർ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. നിർമാണ പ്രവർത്തനങ്ങൾക്കും അറ്റകുറ്റപ്പണിയ്ക്കും കുടിവെള്ളം ഉപയോഗിക്കുന്നതും കർണാടക നിരോധിച്ചു.
നിയമലംഘനമുണ്ടായാൽ 5,000 രൂപ പിഴ ചുമത്താനും കർണാടക വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (കെഡബ്ല്യുഎസ്എസ്ബി) തീരുമാനിച്ചു. ബംഗളൂരു നഗരം രൂക്ഷമായ ജലക്ഷാമത്തിൽ വലയുകയാണ്. കഴിഞ്ഞ മൺസൂൺ സീസണിൽ ബംഗളൂരുവിൽ വളരെ കുറവ് മഴയാണ് ലഭിച്ചത്. നഗരത്തിൽ മൂവായിരത്തിലധികം കുഴൽക്കിണറുകൾ വറ്റുന്ന സാഹചര്യവുമുണ്ടായി.
അപ്പാർട്ട്മെന്റുകളിലും കോംപ്ലക്സുകളിലും വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പലരും സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിടുന്നുണ്ട്. കുടിവെള്ള ക്ഷാമം ചർച്ചയായതിന് പിന്നാലെ ഭരണകക്ഷിയായ കോൺഗ്രസിനെ കുറ്റപ്പെടുത്തി ബിജെപി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ, കെ സി വേണുഗോപാൽ ആലപ്പുഴയിൽ; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഉടൻ