ബാങ്കുകളിൽ ഇനി ക്ലാർക്കും ഇല്ല പ്യൂണും ഇല്ല; പുതിയ പേരുകൾ ഏപ്രിൽ ഒന്ന് മുതൽ വിളിക്കാം

ക്ലാർക്ക് ഇനിമുതൽ കസ്റ്റമർ സർവീസ് അസോഷ്യേറ്റ് എന്നും പ്യൂൺ ഓഫീസ് അസിസ്റ്റൻ്റ് എന്നും അറിയപ്പെടും

dot image

ന്യൂ ഡൽഹി: അടുത്ത ഏപ്രിൽ ഒന്ന് മുതൽ ബാങ്കുകളിൽ ക്ലാർക്കും പ്യൂണും എന്ന പേരില്ല, ക്ലാർക്ക് ഇനി മുതൽ കസ്റ്റമർ സർവീസ് അസോഷ്യേറ്റ് എന്നും പ്യൂൺ ഓഫീസ് അസിസ്റ്റൻ്റ് എന്നും അറിയപ്പെടും. ഇന്ത്യൻ ബാങ്ക് അസോസിയേഷനും ബാങ്ക് ജീവനക്കാരുടെ സംഘടനകളുമായി തീരുമാനിച്ച് ഒപ്പിട്ട കരാറിലാണ് തീരുമാനം.

ബാങ്കുമായി ബന്ധപ്പെട്ട മറ്റ് ചില തസ്തികകളിലും പേരുകളിൽ മാറ്റം വരുതിയിട്ടുണ്ട്. ഹെഡ് പ്യൂൺ ഇനി മുതൽ സ്പെഷ്യൽ ഓഫീസ് അസിസ്റ്റൻ്റ്, ഹെഡ് കാഷ്യർ ഇനിമുതൽ സീനിയർ കസ്റ്റമർ സർവീസ് അസോസിയേറ്റ്, ബിൽ കളക്ടർ ഇനിമുതൽ സീനിയർ ഓഫീസ് അസിസ്റ്റന്റ്, സ്വീപ്പർ ഇനിമുതൽ ഹൗസ് കീപ്പർ, ഇലക്ട്രീഷ്യൻ/എസി പ്ലാൻ്റ് ഹെൽപ്പർ ഇനിമുതൽ ഓഫീസ് അസിസ്റ്റന്റ്- ടെക്, സ്പെഷ്യൽ അസിസ്റ്റന്റ് ഇനിമുതൽ സ്പെഷ്യൽ കസ്റ്റമർ സർവീസ് അസോസിയേറ്റ് എന്നിങ്ങനെ ആയിരിക്കും അറിയപ്പെടുക.

പന്ത്രണ്ട് പൊതുമേഖല ബാങ്കുകളിലും പത്ത് പ്രൈവറ്റ് ബാങ്കുകളിലും മൂന്ന് വിദേശ ബാങ്കുകൾക്കുമാണ് കരാർ വ്യവസ്ഥകൾ ബാധമായിട്ടുള്ളത്.

ഷമാ മുഹമ്മദിന് അതൃപ്തി, ഒരു വനിത മാത്രം;'വടകരയില് തൊട്ടടുത്തെ ന്യൂനപക്ഷക്കാരെ പരിഗണിക്കാമായിരുന്നു'
dot image
To advertise here,contact us
dot image