ഇലക്ട്രൽ ബോണ്ട് കേസ്; സിപിഐഎം, സുപ്രീം കോടതിയിൽ എസ്ബിഐക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകി

ഇലക്ടറല് ബോണ്ട് വിവരങ്ങള് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുന്നതിൽ സമയം നീട്ടാനുള്ള എസ്ബിഐയുടെ അപേക്ഷ നാളെ പരിഗണിക്കാനിരിക്കെയാണ് സിപിഐഎം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്

dot image

ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ട് കേസിൽ എസ്ബിഐക്കെതിരെ കോടതിയലക്ഷ്യ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ച് സിപിഐഎം. എസ്ബിഐക്കെതിരെ സിപിഐഎം സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചു.പാര്ട്ടികള്ക്ക് നല്കിയ ഇലക്ടറല് ബോണ്ട് വിവരങ്ങള് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുന്നതിൽ സമയം നീട്ടാനുള്ള എസ്ബിഐയുടെ അപേക്ഷ നാളെ പരിഗണിക്കാനിരിക്കെയാണ് സിപിഐഎം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

പാര്ട്ടികള്ക്ക് നല്കിയ ഇലക്ടറല് ബോണ്ട് വിവരങ്ങള് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്ന് നേരത്തെ എസ്ബിഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല് വിവരങ്ങള് കൈമാറാന് കൂടുതല് സാവകാശം തേടി എസ്ബിഐ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ജൂണ് 30 വരെയാണ് സാവകാശം തേടി എസ്ബിഐ സുപ്രീം കോടതിയെ സമീപിച്ചത്. രാഷ്ട്രീയ പാര്ട്ടികള് നടത്തിയ ഓരോ ഇലക്ട്രല് ബോണ്ട് ഇടപാടും സംബന്ധിച്ച വിശദാംശങ്ങള് മാര്ച്ച് ആറിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന് സമര്പ്പിക്കാനാണ് എസ്ബിഐയ്ക്ക് സുപ്രീംകോടതി നിര്ദേശം നല്കിയിരുന്നത്.

നേരത്തെ ഇലക്ട്രല് ബോണ്ട് അസാധുവാക്കിക്കൊണ്ടുള്ള ഉത്തരവിലായിരുന്നു വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കാൻ സുപ്രീം കോടതി എസ്ബിഐയോട് ആവശ്യപ്പെട്ടിരുന്നത്. പാർട്ടികൾക്ക് കിട്ടുന്ന സംഭാവന എത്രയെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നായിരുന്നു കോടതി നിലപാട്. കള്ളപ്പണം ഒഴിവാക്കാനുള്ള ഏക വഴിയല്ല ഇലക്ട്രൽ ബോണ്ട്. കള്ളപ്പണം തടയാനെന്ന പേരിൽ വിവരങ്ങൾ രഹസ്യമാക്കി വെക്കാനാവില്ല. സംഭാവന നൽക്കുന്നവർക്ക് പാർട്ടിയിൽ സ്വാധീനം കൂടുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇലക്ട്രൽ ബോണ്ടുകൾക്കെതിരായ സുപ്രീം കോടതി വിധി കേന്ദ്രസർക്കാരിന് തിരിച്ചടിയായി വിലയിരുത്തപ്പെട്ടിരുന്നു.

സംഭാവന നല്കുന്നവര്ക്ക് പാര്ട്ടികളില് സ്വാധീനവും ഉന്നത ബന്ധവുമുണ്ടാകും. ഇത് നയ തീരുമാനങ്ങളെ ബാധിക്കും. രാഷ്ട്രീയ സംഭാവനയ്ക്ക് സ്വകാര്യത അവകാശം ബാധകമല്ല. അറിയാനുള്ള അവകാശം രാഷ്ട്രീയ സംഭാവനകള്ക്കും ബാധകമാണ്. കള്ളപ്പണം നിയന്ത്രിക്കാന് ഇലക്ട്രൽ ബോണ്ട് മാത്രമല്ല ഉപാധി. കള്ളപ്പണ നിയന്ത്രണത്തിന് വേണ്ടി അറിയാനുള്ള അവകാശം ലംഘിക്കാനാവില്ല. അജ്ഞാത ഇലക്ട്രൽ ബോണ്ട് അറിയാനുള്ള അവകാശത്തിന് വിരുദ്ധമാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.

2019 മുതലുള്ള വിവരങ്ങൾ എസ്ബിഐ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. 2017ലെ നിയമ ഭേദഗതി സുപ്രിംകോടതി റദ്ദാക്കി. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്ജികളില് വിധി പറഞ്ഞത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബിആര് ഗവായ്, ജെബി പാര്ഡിവാല, മനോജ് മിശ്ര എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്. അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസ്, സിപിഐഎമ്മുമായിരുന്നു ഇലക്ടറൽ ബോണ്ടിനെതിരായി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us