'മോദി അസന്തുഷ്ടനാവുമെന്ന് മമതയ്ക്ക് ഭയം'; തൃണമൂലിനോട് രോഷം പ്രകടിപ്പിച്ച് കോണ്ഗ്രസ്

ബംഗാളില് ബിജെപിയെ വെല്ലുവിളിക്കാന് തന്റെ പാര്ട്ടിക്ക് മാത്രമേ കഴിയൂ എന്ന മമതാ ബാനര്ജിയുടെ പ്രഖ്യാപനം ശെരിവെക്കുന്നതായി സ്ഥാനാര്ത്ഥി പട്ടിക

dot image

കൊല്ക്കത്ത: ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്ട്ടിയും തന്നെപ്പോലുള്ള ഒരു നേതാവിനെ വിശ്വസിക്കരുതെന്ന് മമത ബാനര്ജി ഇന്ന് തെളിയിച്ചുവെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ്അധിര് രഞ്ജന് ചൗധരി. താന് ഇന്ഡ്യാ സഖ്യത്തില് തുടര്ന്നാല്, പ്രധാനമന്ത്രി മോദി അസന്തുഷ്ടനാകുമെന്ന ഭയത്തിലാണ് മമതാ ബാനര്ജി. തന്നില് അസന്തുഷ്ടയാകരുത്, ബിജെപിക്കെതിരെ പോരാടാന് താന് നില്ക്കുന്നില്ലെന്ന് മമത പ്രധാനമന്ത്രിക്ക് സന്ദേശം അയച്ചിട്ടുണ്ടാവുമെന്നും കോണ്ഗ്രസ് നേതാവ് അധിര് രഞ്ജന് ചൗധരി വിമര്ശിച്ചു.

ബംഗാളില് സീറ്റ് പങ്കിടാനുള്ള ചര്ച്ചകളെയെല്ലാം അസ്ഥാനത്താക്കി ഒറ്റയ്ക്ക് മത്സരിക്കാന് നേരത്തെ തൃണമൂൽ കോൺഗ്രസ് തീരുമാനിച്ചിരുന്നു. ഇതിനായി 42 സീറ്റുകളിലേയ്ക്കും തൃണമൂൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇന്ഡ്യാ മുന്നണിയുമായി സഹകരിക്കാതെ തനിച്ച് മത്സരിക്കുമെന്ന് കൂടിയായിരുന്നു സ്ഥാനാര്ത്ഥി പ്രഖ്യാപനത്തിലൂടെ മമത വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് സീറ്റ് വിഭജന ചര്ച്ചകള്ക്കായി വാതിലുകള് ഇപ്പോഴും തുറന്നിരിക്കുന്നു എന്ന് ദിവസങ്ങള്ക്ക് മുമ്പ് പറഞ്ഞ കോണ്ഗ്രസിൻ്റെ നിലപാട് തള്ളിക്കൊണ്ടായിരുന്നു തൃണമൂലിൻ്റെ സ്ഥാനാർത്ഥി പ്രഖ്യാപനം.

ബംഗാളില് ബിജെപിയെ വെല്ലുവിളിക്കാന് തന്റെ പാര്ട്ടിക്ക് മാത്രമേ കഴിയൂ എന്ന മമതാ ബാനര്ജിയുടെ പ്രഖ്യാപനം ശെരിവെക്കുന്നതായി സ്ഥാനാര്ത്ഥി പട്ടിക. സീറ്റ് സംബന്ധിച്ച് കോണ്ഗ്രസുമായി നടത്തിയ ചര്ച്ചകള് പാളിയതും ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തിന് മറ്റൊരു കാരണമായി.

പശ്ചിമ ബംഗാളില് ടിഎംസിയുമായി സീറ്റ് പങ്കിടാനുള്ള ആഗ്രഹം ഇന്ത്യന് നാഷണല് കോണ്ഗ്രസ് ആവര്ത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഏകപക്ഷീയമായ പ്രഖ്യാപനങ്ങളിലൂടെയല്ല, ചര്ച്ചകളിലൂടെയാണ് സീറ്റ് വിഭജനത്തിന് അന്തിമരൂപം നല്കേണ്ടതെന്ന് കോണ്ഗ്രസ് വാദിച്ചിരുന്നു. ബിജെപിക്കെതിരെ ഇന്ഡ്യ സഖ്യം ഒരുമിച്ച് പോരാടണമെന്ന് കോണ്ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞിരുന്നു.

'എംഎല്എ പോന്നപ്പോള് മട്ടന്നൂരില് ആരെങ്കിലും കരഞ്ഞോ, പക്ഷേ പാലക്കാട് കരഞ്ഞു'; രാഹുല്

സ്ഥാനാര്ത്ഥികളുടെ പട്ടികയില്, തൃണമൂല് കോണ്ഗ്രസ് എട്ട് സിറ്റിംഗ് എംപിമാരെ ഒഴിവാക്കുകയും മുന് ക്രിക്കറ്റ് താരങ്ങളായ യൂസഫ് പത്താന്, കീര്ത്തി ആസാദ് തുടങ്ങിയ നിരവധി പുതുമുഖങ്ങളെ കൊണ്ടുവരികയും ചെയ്തു. കോണ്ഗ്രസ് നേതാവ് അധീര് രഞ്ജന് ചൗധരി അഞ്ച് തവണ വിജയിച്ച ബഹരംപൂര് ലോക്സഭാ സീറ്റില് ക്രിക്കറ്റ് താരം യൂസഫ് പത്താന് മത്സരിക്കും. ചൗധരിയുടെ ശക്തികേന്ദ്രത്തില് നിന്ന് ഒരു ജനപ്രിയ വ്യക്തിയെ മത്സരിപ്പിക്കുന്നത് പാര്ട്ടിക്കെതിരായ ആവര്ത്തിച്ചുള്ള ആക്രമണത്തിനുള്ള തൃണമൂലിന്റെ മറുപടിയായും കണക്കാക്കപ്പെടുന്നു. കൃഷ്ണനഗര് സീറ്റില് നിന്ന് പുറത്താക്കപ്പെട്ട ലോക്സഭാ എംപി മഹുവ മൊയ്ത്രയെ തുടര്ച്ചയായി രണ്ടാം തവണയും തൃണമൂല് നാമനിര്ദേശം ചെയ്തു.

dot image
To advertise here,contact us
dot image