കൃഷ്ണനഗറില് നിന്ന് മഹുവ മൊയ്ത്ര തന്നെ, നുസ്രത്ത് ജഹാന് സീറ്റില്ല; ബംഗാളില് മത്സരിക്കാൻ താരനിര

കൊൽക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടിൽ നടന്ന മെഗാ റാലിയിലാണ് മമതാ ബാനര്ജി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്.

dot image

കൊല്ക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്. ബംഗാളിൽ മത്സരം ഇന്ത്യ മുന്നണിക്കൊപ്പമല്ലെന്ന് വ്യക്തമാക്കിയാണ് ടിഎംസി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. മുഴുവന് മണ്ഡലത്തിലും ഒറ്റയ്ക്ക് മത്സരിക്കുന്ന ടിഎംസി 42 സ്ഥാനാർത്ഥികളുടെയും പട്ടിക ഇന്ന് പുറത്തുവിട്ടു. മുൻ ക്രിക്കറ്റ് താരം യൂസഫ് പഠാൻ, കിർത്തി ആസാദി, മഹുവ മൊയ്ത്ര, എന്നിവർ മത്സരരംഗത്തുണ്ട്. ബെർഹാംപോറിൽനിന്നാണ് യൂസഫ് പഠാൻ മത്സരിക്കുന്നത്. മഹുവ മൊയ്ത കൃഷണനഗറിൽ നിന്നും കിർത്തി ആസാദ് ദുർഗാപൂർ ബർദ്മാൻ മണ്ഡലത്തിൽ നിന്നും മത്സരിക്കും. ഇത് രണ്ടാം തവണയാണ് മഹുവ മൊയ്ത കൃഷ്ണനഗറിൽ നിന്ന് ജനവിധി തേടുന്നത്.

കൊൽക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടിൽ നടന്ന മെഗാ റാലിയിലാണ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. ബംഗാള് മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമതാ ബാനർജിയാണ് പട്ടിക പ്രഖ്യാപിച്ചത്. 16 സിറ്റിങ് എംപിമാരെ നിലനിർത്തുകയും ബാക്കിയുള്ളവരെ ഒഴിവാക്കുകയും ചെയ്തു. 12 വനിതാ സ്ഥാനാർത്ഥികളും ടിഎംസിയുടെ ടിക്കറ്റിൽ മത്സരിക്കുന്നുണ്ട്. സന്ദേശ്ഖലി ഉൾപ്പെട്ട ബസിർഹതിൽ നിന്ന് ഹാജി നൂറുൾ ഇസ്ലാം മത്സരിക്കും. എന്നാൽ ബസിർഹതിലെ സിറ്റിങ് എംപിയായ നുസ്രത് ജഹാനെ മാറ്റിയാണ് മുൻ എംപിയായ നൂറുൽ ഇസ്ലാമിനെ മത്സരിപ്പിക്കുന്നത്. അഭിഷേക് ബാനര്ജി ഡയമണ്ട് ഹാര്ബറില് നിന്ന് മത്സരിക്കും. ശത്രുഘ്നന് സിന്ഹ അസന്സോളില് നിന്നും സയാനി ഖോഷ് ജാദവ്പൂരില് നിന്നും മത്സരിക്കും.

കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷന് അധിര് രഞ്ജന് ചൗധരിക്കെതിരെയാണ് ടിഎംസി യുസുഫ് പഠാനെ ഇറക്കിയിരിക്കുന്നത്. ടിഎംസിയെ നിരന്തരമായി വിമര്ശിക്കുന്ന അധിര് രഞ്ജന് ചൗധരിയാണ് ബംഗാളിലെ ഇന്ത്യ സഖ്യം തകര്ക്കുന്നതെന്ന് ത്രിണമൂല് നേതാക്കള് ആരോപിച്ചിരുന്നു. ഇതിനിടെയാണ് ടിഎംസിയുടെ ഈ നീക്കം. 1999 മുതല് ബഹറാംപൂര് മണ്ഡലത്തെ പ്രതിനീധികരിക്കുന്ന അധിര് രഞ്ജന് ചൗധരിയെ പരാജയപ്പെടുത്തുക എന്ന് തന്നെയാണ് തൃണമൂല് ഉദ്ദേശിക്കുന്നത്.

സംസ്ഥാനത്ത് തൃണമൂല്-കോണ്ഗ്രസ് സഖ്യനീക്കം പരാജയപ്പെട്ടിരുന്നു. നിലവില് കോണ്ഗ്രസിനുള്ള സീറ്റുകള് മാത്രമേ നല്കാനാവൂ എന്ന നിലപാടാണ് തൃണമൂല് സ്വീകരിച്ചത്. ഇതിനെ കോണ്ഗ്രസ് തള്ളുകയായിരുന്നു. ഒറ്റക്ക് മത്സരിക്കാന് തയ്യാറാണെന്ന നിലപാടാണ് അധിര് രഞ്ജന് ചൗധരി സ്വീകരിച്ചത്. അസ്സമിലും മേഘാലയയിലും തൃണമൂല് മത്സരിക്കും.

യുസുഫ് പത്താന് തൃണമൂല് കോണ്ഗ്രസ് സ്ഥാനാര്ത്ഥി; അധിര് രഞ്ജന് ചൗധരിക്കെതിരെ മത്സരിക്കും
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us