പൗരത്വ നിയമം; ജെഎന്യുവില് വിജ്ഞാപനത്തിന്റെ പകര്പ്പ് കത്തിച്ച് പ്രതിഷേധിക്കും

പൗരത്വ നിയമത്തിനെതിരെ മുഴുവന് ബ്ലോക്ക് കേന്ദ്രത്തിലും ഡിവൈഎഫ്ഐ നൈറ്റ് മാര്ച്ച് നടത്താന് തീരുമാനിച്ചിട്ടുണ്ട്.

dot image

ന്യൂഡല്ഹി: പൗരത്വ നിയമത്തിനെതിരെ ജെഎന്യുവില് പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് വിദ്യാര്ഥി സംഘടനയായ ഡിഎസ്എഫ്. ഇന്ന് രാത്രി വിജ്ഞാപനത്തിന്റെ പകര്പ്പ് കത്തിച്ച് പ്രതിഷേധം സംഘടിപ്പിക്കാന് സംഘടന ആഹ്വാനം ചെയ്തു.

പൗരത്വ നിയമത്തിനെതിരെ കേരളത്തിലെ മുഴുവന് ബ്ലോക്ക് കേന്ദ്രത്തിലും ഡിവൈഎഫ്ഐ നൈറ്റ് മാര്ച്ച് നടത്താന് തീരുമാനിച്ചിട്ടുണ്ട്. പന്തംകൊളുത്തി പ്രകടനം നടത്തി പ്രതിഷേധിക്കും. നിയമത്തിനെതിരെ തുടര്ന്നും ശക്തമായ സമരം നടത്തുമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. കണ്ണൂരില് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിന്റെ നേതൃത്വത്തില് ആണ് നൈറ്റ് മാര്ച്ച് സംഘടിപ്പിക്കുക.

2019 ല് പാര്ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള് കേന്ദ്ര സര്ക്കാര് വിജ്ഞാപനം ചെയ്തതോടെയാണ് പൗരത്വ നിയമം പ്രാബല്യത്തില്വന്നത്. പാകിസ്താന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില് നിന്നും ഇന്ത്യയില് എത്തിയ ഹിന്ദു, സിഖ്, ജെയിന്, ക്രിസ്ത്യന്, ബുദ്ധ, പാര്സി മതവിശ്വാസികള്ക്ക് പൗരത്വം നല്കുന്നതിനുള്ള നിയമഭേദഗതിയാണ് പാര്ലമെന്റ് പാസാക്കിയിരിക്കുന്നത്. 2014 ഡിസംബര് 31 ന് മുമ്പ് ഇന്ത്യയില് എത്തിയവര്ക്ക് പൗരത്വത്തിനായി അപേക്ഷ നല്കാന് കഴിയുകയെന്നതാണ് നിയമത്തില് വ്യവസ്ഥ ചെയ്തിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us