മനോഹര് ലാല് ഖട്ടര് രാജിവെച്ചു; ഹരിയാനയില് പുതിയ മന്ത്രിസഭ ഇന്ന് തന്നെ

ജെജെപി സഖ്യം ഉപേക്ഷിച്ച് സ്വതന്ത്രരുടെ പിന്തുണയില് സര്ക്കാര് രൂപീകരിക്കാനാണ് ബിജെപി നീക്കം.

dot image

ന്യൂഡല്ഹി: ഹരിയാന മുഖ്യമന്ത്രി മനോഹര് ലാല് ഖട്ടര് രാജിവെച്ചു. രാജ്ഭവനിലെത്തി ഗവര്ണര്ക്ക് രാജിക്കത്ത് കൈമാറി. ബിജെപി-ജെജെപി ഭിന്നത രൂക്ഷമായതോടെയാണ് മന്ത്രിസഭ രാജിവെച്ചത്. പുതിയ മന്ത്രിസഭ ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യും. ഖട്ടല് ലോക്സഭയിലേക്ക് മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്.

ജെജെപി സഖ്യം ഉപേക്ഷിച്ച് സ്വതന്ത്രരുടെ പിന്തുണയില് സര്ക്കാര് രൂപീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. സജ്ഞയ് ഭാട്ട്യ, നയിബ് സിംഗ് സൈനി എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്.

ബിജെപി എംഎല്എമാരുടെയും സര്ക്കാരിനെ പിന്തുണക്കുന്ന സ്വതന്ത്ര എംഎല്എമാരുടെയും യോഗം ഖട്ടര് വിളിച്ചുചേര്ത്തിട്ടുണ്ട്. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില് ഭൂരിപക്ഷമില്ലാതിരുന്ന ബിജെപി ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള ജെജെപിയുമായി ചേര്ന്ന് സഖ്യം രൂപീകരിക്കുകയായിരുന്നു. 90 അംഗ നിയമസഭയില് ബിജെപിക്ക് 41 എംഎല്എമാരായിരുന്നു ഉണ്ടായിരുന്നു. കേവല ഭൂരിപക്ഷത്തിന് 46 പേരുടെ പിന്തുണ ആവശ്യമാണ്.

അതിനിടെ ജെജെപി പിളര്പ്പിലേക്കെന്ന് സൂചനയുണ്ട്. അഞ്ച് ജെജെപി എംഎല്എമാര് ബിജെപിയില് ചേര്ന്നേക്കും. ജെജെപിക്ക് 10 എംഎല്എമാരാമുള്ളത്.

നിലവില് 41 എംഎല്എമാര്ക്ക് പുറമെ 6 സ്വതന്ത്രരുടെ പിന്തുണയാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ഇതിന് പുറമേ ഗോപാല് കണ്ടയുടെ ഹരിയാന ലോഖിത് പാര്ട്ടിയുടെ പിന്തുണയും ബിജെപിക്ക് ലഭിക്കും. ലോക്സഭയിലേക്കുള്ള സീറ്റ് ചര്ച്ചകളാണ് ഇരുപാര്ട്ടികളും തമ്മിലുള്ള ഭിന്നതയ്ക്ക് കാരണം. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില് 10 സീറ്റുകളില് വിജയിച്ച ബിജെപി ഇത്തവണ ഒരു സീറ്റ് പോലും ജെജെപിക്ക് നല്കാന് തയ്യാറല്ല. രണ്ട് സീറ്റെങ്കിലും വേണമെന്നാണ് ജെജെപിയുടെ ആവശ്യം. ഈ സാഹചര്യത്തിലാണ് തര്ക്കം രൂക്ഷമായത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us