കോയമ്പത്തൂര് സീറ്റ് ഡിഎംകെയ്ക്ക്; പകരം സിപിഐഎമ്മിന് ഡിണ്ടിഗല്; സീറ്റ് ധാരണയായി

സിപിഐ ഇത്തവണയും സിറ്റിംഗ് സീറ്റായ നാഗപട്ടണത്തിലും തിരുപ്പൂരും മത്സരിക്കും.

dot image

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പില് സീറ്റുകള് പ്രഖ്യാപിച്ച് ഡിഎംകെ സഖ്യത്തിലുള്ള ഇടതുപാര്ട്ടികള്. മധുര, ഡിണ്ടിഗല് സീറ്റുകളില് സിപിഐഎം മത്സരിക്കും, പകരം കോയമ്പത്തൂരില് ഡിഎംകെയാവും മത്സരിക്കുക. സിപിഐ ഇത്തവണയും സിറ്റിംഗ് സീറ്റായ നാഗപട്ടണത്തിലും തിരുപ്പൂരും മത്സരിക്കും.

2019 ലെ തിരഞ്ഞെടുപ്പില് ഡിഎംകെ അഞ്ച് ലക്ഷത്തിലേറെ വോട്ടിന് വിജയിച്ച മണ്ഡലമാണ് ഡിണ്ടിഗല്. ഒപ്പം സിപിഐഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് കോയമ്പത്തൂര്. ഇത് വെച്ചുമാറുകയാണ് ഇരുപാര്ട്ടികളും ചെയ്തത്. ഇന്ഡ്യാ സഖ്യത്തിന്റെ ഭാഗമായ ഡിഎംകെ നയിക്കുന്ന സെക്കുലര് പ്രോഗ്രസീവ് ഫ്രണ്ട് ഇതിനകം തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന് പറഞ്ഞു. സിപിഐഎം മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളില് ഉള്പ്പെടെ സഖ്യം 40 സീറ്റിലും വിജയിക്കുമെന്നും സെക്രട്ടറി ആത്മവിശ്വാസം പങ്കുവെച്ചു. കോണ്ഗ്രസ്, വിസികെ, സിപിഐ, സിപിഐഎം, എംഡിഎംകെ, മുസ്ലിം ലീഗ്, കെഎംഡികെ എന്നിവര് ചേര്ന്നാണ് സെക്കുലര് പ്രോഗ്രസീവ് ഫ്രണ്ട്.

പിന്നീട് കമല്ഹാസന്റെ മക്കള് നീതി മയ്യവും സഖ്യത്തിന്റെ ഭാഗമാവുകയായിരുന്നു. കോയമ്പത്തൂര് സീറ്റില് മത്സരിക്കാന് കമല്ഹസന് താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല് പിന്നീട് മത്സരിക്കാനില്ലെന്നും പ്രചാരണത്തിന് ഇറങ്ങുമെന്നും അറിയിക്കുകയായിരുന്നു.

സീറ്റ് ധാരണ പ്രകാരം കോണ്ഗ്രസ് ഒമ്പത് സീറ്റിലാണ് മത്സരിക്കുക. പോണ്ടിച്ചേരിയിലെ ഒരു സീറ്റിലും മത്സരിക്കും. വിസികെ, സിപിഐ, സിപിഐഎം എന്നിവര് രണ്ട് സീറ്റില് വീതവും എംഡിഎംകെ, മുസ്ലിംലീഗ്, കെഎംഡികെ എന്നിവര് ഒരു സീറ്റില് വീതവുമാണ് മത്സരിക്കുന്നത്. 21 സീറ്റില് ഡിഎംകെ മത്സരിക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us