ഗ്യാൻവാപിക്ക് ശേഷം മധ്യപ്രദേശിലെ ധാർ ഭോജ്ശാല ക്ഷേത്രത്തിൽ സർവേ നടത്താൻ മധ്യപ്രദേശ് ഹൈക്കോടതി

റിപ്പോർട്ട് ലഭിച്ച ശേഷം ദൈനംദിന ആരാധനയ്ക്കുള്ള അവകാശം പുനഃസ്ഥാപിക്കണമെന്ന ഹർജിക്കാരൻ്റെ വാദം കേൾക്കുമെന്നും ബെഞ്ച് പറഞ്ഞു

dot image

ന്യൂഡൽഹി: ഗ്യാൻവാപിക്ക് ശേഷം മധ്യപ്രദേശിലെ ധാർ ഭോജ്ശാല ക്ഷേത്രത്തില് സർവേ നടത്താൻ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ്. മധ്യപ്രദേശിലെ ധാറില് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ഭോജ്ശാല. ക്ഷേത്രം നിലവില് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലാണ്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, വെള്ളിയാഴ്ച മുസ്ലീങ്ങൾക്കും ചൊവ്വാഴ്ചയും സരസ്വതി ദേവിയുടെ ഉത്സവമായ വസന്തപഞ്ചമിയിലും ഹിന്ദുക്കൾക്കുമാണ് ക്ഷേത്രത്തില് ആരാധനയ്ക്ക് അനുമതിയുള്ളത്. ഹിന്ദു മുന്നണിയുടെ ഹർജിയെ തുടർന്നാണ് ഇന്നലെ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതോടെ അയോധ്യ, വാരണാസി, മഥുര എന്നിവിടങ്ങൾക്ക് പുറമേ സർവ്വേ നടത്തുന്ന നാലാമത്തെ സ്ഥലമാണിത്.

സർവേ പൂർത്തിയാക്കണമെന്നും ഫോട്ടോകളും വീഡിയോകളും തയ്യാറാക്കണമെന്നും റിപ്പോർട്ട് അടുത്ത വാദം കേൾക്കുന്നതിന് മുമ്പ് ഏപ്രിൽ 29 ന് കോടതിയിൽ നൽകണമെന്നും ജസ്റ്റിസുമാരായ എസ്എ ധർമാധികാരി, ദേവ് നാരായൺ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. സർവേയിൽ അത്യാധുനിക ഉപകരണങ്ങള് ഉൾപ്പെടെ എല്ലാ രീതികളും ഉപയോഗിക്കാം. സർവേയിൽ ക്ഷേത്രം ഉണ്ടെന്ന് തെളിയിക്കുന്ന പക്ഷം ആ സ്ഥലത്ത് നിത്യപൂജ നടത്താനുള്ള അവകാശം വേണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.

ഭോജ്ശാല ക്ഷേത്രത്തിൽ കാർബൺ ഡേറ്റിംഗിലൂടെ വിശദമായ അന്വേഷണവും നടത്തേണ്ടതുണ്ട്. പുരാവസ്തു, വിഗ്രഹം, പ്രതിഷ്ഠ എന്നിവ പരിശോധിക്കണമെന്നും ഡയറക്ടർ ജനറലിൻ്റെയോ അഡീഷണൽ ഡയറക്ടർ ജനറലിൻ്റെയോ നേതൃത്വത്തിൽ ആറാഴ്ചയ്ക്കുള്ളിൽ സർവേ നടത്തി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നുമാണ് ഉത്തരവ്. റിപ്പോർട്ട് ലഭിച്ച ശേഷം ദൈനംദിന ആരാധനയ്ക്കുള്ള അവകാശം പുനഃസ്ഥാപിക്കണമെന്ന ഹർജിക്കാരൻ്റെ വാദം കേൾക്കുമെന്നും ബെഞ്ച് പറഞ്ഞു.

പരമാര രാജവംശത്തിലെ രാജാവ് എന്ന് പറയപ്പെടുന്ന ഭോജ രാജാവ് (എഡി 1000-1055 നിർമ്മിച്ച ഒരു പ്രശസ്തമായ കോളേജിൻ്റെ ഭാഗമാണ് ധർ ഭോജ്ശാല ക്ഷേത്രമെന്നും പലരും അവകാശപ്പെടുന്നു. അറിവിനായി രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും വിദ്യാർത്ഥികൾ എത്തുന്നതിനാൽ ഈ കോളേജ് ഭോജ്ശാല എന്നും എന്നറിയപ്പെട്ടു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us