കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക; ഇടംനേടി അശോക് ഗെഹ്ലോട്ടിൻ്റെയും കമൽനാഥിൻ്റെയും മക്കൾ

നകുൽ നാഥ് മധ്യപ്രദേശിലെ ചിന്ദ്വാരയിൽ നിന്നും വൈഭവ് ഗെഹ്ലോട്ട് രാജസ്ഥാനിലെ ജലോറിൽ നിന്നും മത്സരിക്കും

dot image

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ 43 സ്ഥാനാർത്ഥികളാണ് ഇടംപിടിച്ചിരിക്കുന്നത്. അസം, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിക്കുന്നത്. മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിൻ്റെ മകൻ നകുൽ നാഥ് സിറ്റിങ്ങ് സീറ്റായ മധ്യപ്രദേശിലെ ചിന്ദ്വാരയിൽ നിന്നും വീണ്ടും മത്സരിക്കും. രാജസ്ഥാനിലെ ജലോറിൽ രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിൻ്റെ മകൻ വൈഭവ് ഗെഹ്ലോട്ടാണ് സ്ഥാനാർത്ഥി. ജലോറിൽ നിന്ന് മത്സരിക്കുന്ന വൈഭവ് ഗെഹ്ലോട്ട് 2019ലെ തിരഞ്ഞെടുപ്പിൽ ജോധ്പൂരിൽ നിന്ന് ഗജേന്ദ്ര സിംഗ് ഷെഖാവത്തിനോട് പരാജയപ്പെട്ടിരുന്നു.

ബിജെപി വിട്ടെത്തിയ രാഹുൽ കസ്വാൻ രാജസ്ഥാനിലെ ചുരുവിൽ നിന്നും രാജസ്ഥാനിലെ മുൻ പോലീസ് മേധാവി ഹരീഷ് മീണ ടോങ്ക്-സവായ് മധോപൂരിൽ നിന്നും മത്സരിക്കും. ബ്രിജേന്ദ്ര ഓല രാജസ്ഥാനിലെ ജുൻജുനുവിൽ നിന്നും മത്സരിക്കും. അസമിലെ ജോർഹട്ടിൽ ഗൗരവ് ഗോഗോയിയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. രാജസ്ഥാൻ 10, അസം 13, മധ്യപ്രദേശ് 10, ഉത്തരാഖണ്ഡ് 3, ഗുജറാത്ത് 7, ദാമൻ ദ്യു 1 എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും സ്ഥാനാർത്ഥികളുടെ പട്ടികയാണ് കോൺഗ്രസ് പുറത്തിറക്കിയത്.

നേരത്തെ കേരളത്തിലെ 16 മണ്ഡലങ്ങളിൾ ഉൾപ്പെടെ 39 സീറ്റുകളിലെ ആദ്യഘട്ട സ്ഥാനാർത്ഥിപട്ടിക നേരത്തെ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. കേരളത്തിന് പുറമെ ചത്തീസ്ഗഡ്, കര്ണാടക, മേഘാലയ, നാഗാലാന്ഡ്, സിക്കിം, തെലങ്കാന സംസ്ഥാനങ്ങളിലെസ്ഥാനാര്ത്ഥികളെയാണ് കോണ്ഗ്രസ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്.. കേരളത്തിൽ നിന്ന് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ചത്തീസ്ഗഡിൽ മുൻമുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, കർണാടകയിൽ ഡി കെ ശിവകുമാറിൻ്റെ സഹോദരൻ ഡി കെ സുരേഷ് തുടങ്ങിയ പ്രമുഖർ ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us