'തമിഴ്നാട് സർക്കാരിൻ്റെ പിച്ചകാശാണ് 1000 രൂപ' പരാമർശത്തിൽ പുലിവാലു പിടിച്ച് ഖുശ്ബു

ഇനിയും സ്ത്രീകൾക്ക് വെറും 1000 രൂപ മാത്രമാണ് കൊടുക്കുന്നതെങ്കിൽ അവർ ഇനി ഡിഎംകെക്ക് വേണ്ടി വോട്ട് ചെയ്യില്ലെന്നും ഖുശ്ബു പറഞ്ഞു

dot image

തമിഴ്നാട് : തമിഴ്നാട് സർക്കാരിനെ പരിഹസിച്ച് കുഴപ്പത്തിലായിരിക്കുകയാണ് കേന്ദ്ര വനിത കമ്മീഷൻ അംഗവും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. തമിഴ്നാട് സർക്കാർ മാസംതോറും കുടുംബനാഥമാരായ സ്ത്രീകൾക്ക് കൊടുക്കുന്ന ആയിരം രൂപ വെറും പിച്ച കാശ് ആണെന്നായിരുന്നു ഖുശ്ബുവിന്റെ വിവാദപരാമർശം. ഇനിയും സ്ത്രീകൾക്ക് വെറും 1000 രൂപ മാത്രമാണ് കൊടുക്കുന്നതെങ്കിൽ അവർ ഇനി ഡിഎംകെക്ക് വേണ്ടി വോട്ട് ചെയ്യില്ലെന്നും ഖുശ്ബു പറഞ്ഞു. 2000 കോടി രൂപയുടെ ലഹരി മരുന്ന് കേസിൽ തമിഴ്നാട് സിനിമ നിർമ്മാതാവ് ജാഫർ സാദിക്കിനെ അറസ്റ്റ് ചെയ്യാൻ ആഹ്വാനം ചെയ്ത ഡിഎംകെ സർക്കാരിനെതിരായ പ്രതിഷേധ പരിപാടിയിൽ ആയിരുന്നു ഖുശ്ബുവിന്റെ വിവാദ പരാമർശം.

വിവാദത്തെ തുടർന്ന് ഡിഎംകെയുടെ വനിതാ നേതാക്കൾ ഖുശ്ബുവിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ മയക്കുമരുന്ന് നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യമാണ് താൻ ഉന്നയിച്ചത് എന്നായിരുന്നു ഖുശ്ബു ട്വിറ്ററിലൂടെ മറുപടി പറഞ്ഞത്. താൻ പറഞ്ഞത് സ്ത്രീകൾക്ക് വേണ്ടത് അവരുടെ കാര്യങ്ങൾ നോക്കി നടത്താൻ ആവശ്യമായ ഒരു ജോലി ആണെന്നും അവർക്ക് അതിനുള്ള സൗകര്യം ചെയ്തു കൊടുക്കൂ എന്നുമാണ് അല്ലാതെ സർക്കാർ നൽകുന്ന ഈ 1000 രൂപ അല്ല ആവശ്യമെന്നും ഖുശ്ബു പറഞ്ഞു.

എന്നാൽ ഖുശ്ബുവിൻ്റെ പരാമർശത്തോട് കടുത്ത എതിർപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് തമിഴ്നാട് സാമൂഹ്യക്ഷേമ, വനിതാ ശാക്തീകരണ മന്ത്രി ഗീതാ ജീവൻ. ഖുശ്ബു അപകീർത്തിപ്പെടുത്തിയത് തമിഴ്നാട്ടിലെ 1.16 കോടി സ്ത്രീകളെയാണെന്നും അവർ പറഞ്ഞ 'പിച്ച കാഷ്'തമിഴ്നാട്ടിലെ സ്ത്രീകൾക്ക് അവരുടെ ജീവിതത്തിൽ വളരെ ഉപകാര പ്രദമാണെന്നും മന്ത്രി പറഞ്ഞു.

ഒന്നും അറിയാതെ തോന്നിയത് ഇങ്ങനെ വിളിച്ച് പറയരുത് തമിഴ്നാട്ടിലെ സ്ത്രീകളുടെ കഷ്ടപ്പാട് അറിയുന്ന ഒരാളായിരുന്നെങ്കിൽ ഖുശ്ബു ഇത് പറയില്ലായിരുന്നു. അവരുടെ കഷ്ടപ്പാടിന് ഇടയ്ക്ക് ഈ ആയിരം രൂപ അവർക്ക് വളരെ സഹായകരമാണ്. ഇതൊന്നും അറിയാതെ തോന്നിയത് മൈക്കില് കൂടെ വിളിച്ചു പറയരുതെന്നും മന്ത്രി ഗീതാ ജീവൻ പറഞ്ഞു.

സിഎഎ ചട്ടം സ്റ്റേ ചെയ്യണം; രമേശ് ചെന്നിത്തലയും സുപ്രീം കോടതിയില്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us