വിശ്വാസം തെളിയിച്ച് നയാബ് സൈനി; ഹരിയാനയിൽ വിശ്വാസ വേട്ടെടുപ്പിൽ ബിജെപിക്ക് വിജയം

90 അംഗ സംസ്ഥാന നിയമസഭയില് ബിജെപിക്ക് നിലവിൽ 41 അംഗങ്ങളുണ്ട്, കൂടാതെ ഏഴ് സ്വതന്ത്രരില് ആറ് പേരുടെയും ഹരിയാന ലോക്ഹിത് പാര്ട്ടി എംഎല്എ ഗോപാല് കാണ്ഡയുടെയും പിന്തുണയുണ്ട്.

dot image

ചണ്ഡിഗഡ്: ഹരിയാനയിൽ വിശ്വാസവോട്ടെടുപ്പിൽ ബിജെപി സർക്കാരിന് വിജയം. മുഖ്യമന്ത്രി നയാബ് സൈനി സഭയിൽ ഭൂരിപക്ഷം തെളിയിച്ചു. ശബ്ദ വോട്ടോടെയാണ് വിശ്വാസ പ്രമേയം പാസായത്.

90 അംഗ സംസ്ഥാന നിയമസഭയില് ബിജെപിക്ക് നിലവിൽ 41 അംഗങ്ങളുണ്ട്, കൂടാതെ ഏഴ് സ്വതന്ത്രരില് ആറ് പേരുടെയും ഹരിയാന ലോക്ഹിത് പാര്ട്ടി എംഎല്എ ഗോപാല് കാണ്ഡയുടെയും പിന്തുണയുണ്ട്. ജെജെപിയുടെ അഞ്ച് എംഎല്എമാര് ബിജെപി പാളയത്തിലെത്തുമെന്ന് റിപ്പോര്ട്ടുകളുണ്ട്. വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കരുതെന്ന് ജെജെപി എംഎൽഎമാർക്ക് വിപ് നൽകിയിരുന്നു. എന്നാൽ, നാല് എംഎൽഎമാർ വിപ്പ് ലംഘിച്ച് സഭയിലെത്തി.

പ്രതിപക്ഷ മുന്നണിയിൽ കോൺഗ്രസിന് 30 അംഗങ്ങളും ഇന്ത്യൻ നാഷണൽ ലോക്ദളിന് (ഐഎൻഎൽഡി) ഒരു എംഎൽഎയുമാണുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള ഭിന്നതകൾക്കിടെയാണ് ജെജെപിയും ബിജെപിയും തമ്മിലുള്ള സഖ്യം തകർന്നത്. പിന്നാലെ മനോഹര് ലാല് ഖട്ടര് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും നയാബ് സൈനി ആ സ്ഥാനത്തേക്കെത്തുകയുമായിരുന്നു.

മനോഹർ ലാൽ ഖട്ടറിൻ്റെ വിശ്വസ്തനാണ് നയാബ് സിങ് സൈനി. അദ്ദേഹത്തിന് ബിജെപിയില് ദീർഘകാലത്തെ പ്രവർത്തന പരിചയമുണ്ട്. 1996ൽ ഹരിയാന ബിജെപിയുടെ സംഘടനാ ചുമതല പാർട്ടി നയാബ് സിങ് സൈനിയെ ഏല്പ്പിച്ചു. 2002ൽ അംബാല ബിജെപി യുവമോർച്ചയുടെ ജില്ലാ ജനറൽ സെക്രട്ടറിയായി. 2012ൽ നയാബ് സൈനിയെ അംബാല ജില്ലാ പ്രസിഡൻ്റായി നിയമിച്ചു. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നാരയ്ന്ഗഢിൽ നിന്ന് നിയമസഭാ ടിക്കറ്റ് നൽകുകയും അദ്ദേഹം നിയമസഭയിലെത്തുകയും ചെയ്തതു. 2016 ല് ഖട്ടർ മന്ത്രിസഭയിൽ മന്ത്രിയായി. 2019 ല് കുരുക്ഷേത്ര ലോക്സഭാ മണ്ഡലത്തിൽ 3.85 ലക്ഷം വോട്ടിന് വൻ വിജയം കരസ്ഥമാക്കി നിയമസഭയില് എത്തുകയും ഇപ്പോള് മുഖ്യമന്ത്രി സ്ഥാനത്തില് എത്തുകയും ചെയ്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us