'തിരഞ്ഞെടുപ്പ് അടുത്തല്ലോ'; പെട്രോള് - ഡീസല് വില കുറച്ച് കേന്ദ്രം, കുറച്ചത് രണ്ട് രൂപ

കേന്ദ്രമന്ത്രി ഹര്ദീപ് സിംഗ് പുരി എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

dot image

ന്യൂഡല്ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന് ദിവസങ്ങള് മാത്രം ബാക്കി നില്ക്കെ ഇന്ധന വില കുറച്ച് കേന്ദ്രം. പെട്രോള് - ഡീസല് വിലയാണ് കുറച്ചു. രണ്ട് രൂപയാണ് കുറച്ചത്. കേന്ദ്രമന്ത്രി ഹര്ദീപ് സിംഗ് പുരി എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.പുതുക്കിയ വില മാർച്ച് 15 രാവിലെ 6 മുതൽ പ്രാബല്യത്തിൽ വരും.

'പെട്രോൾ, ഡീസൽ വിലയിൽ 2 രൂപ കുറച്ചതിലൂടെ കോടിക്കണക്കിന് ഇന്ത്യക്കാരുടെ ക്ഷേമവും സൗകര്യവുമാണ് എപ്പോഴും തൻ്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി മോദി വീണ്ടും തെളിയിച്ചു,' എനന് ഹര്ദീപ് സിംഗ് പുരി എക്സിൽ കുറിച്ചു.

നിലവില് ഇന്ത്യയിൽ പെട്രോൾ ലിറ്ററിന് ശരാശരി 94 രൂപയാണ്. എന്നാൽ ഇറ്റലിയിൽ ഇത് 168.01 രൂപയാണ്, അതായത് 79 ശതമാനം കൂടുതൽ. ഫ്രാൻസിൽ 78 ശതമാനവും ജർമ്മനിയിൽ 70 ശതമാനവും സ്പെയിനിൽ 54 ശതമാനവും കൂടുതലാണെന്നും അദ്ദേഹം അറിയിച്ചു. ഏറ്റവും വലിയ എണ്ണ പ്രതിസന്ധിക്കിടയിലും കഴിഞ്ഞ രണ്ടര വർഷത്തിനിടെ ഇന്ത്യയിൽ പെട്രോൾ വില 4.65 ശതമാനം കുറച്ചുവെന്നും ഹര്ദീപ് സിംഗ് പുരി കൂട്ടിച്ചേർത്തു.

ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

നേരത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ പാചക വാതക വില സിലിണ്ടറിന് 100 രൂപ കുറച്ചിരുന്നു. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us