
ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന ആരോപണം നിഷേധിച്ച് മുതിര്ന്ന ബിജെപി നേതാവും മുന് കര്ണാടക മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ . പൊലീസിനെ വിളിച്ച് സഹായം നൽകണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും കേസിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുള്ളതായി കരുതുന്നില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.
മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. വഞ്ചനാക്കേസിൽ സഹായം ആവശ്യപ്പെട്ട് സമീപിച്ചപ്പോഴായിരുന്നു അതിക്രമമെന്ന് പരാതിയിൽ പറയുന്നു.
പരാതിയെ തുടർന്ന് യെദ്യൂരപ്പയ്ക്ക് എതിരെ കുട്ടികള്ക്കുള്ള അതിക്രമം തടയുന്നതിനുള്ള പോക്സോ നിയമ പ്രകാരം പൊലിസ് കേസ് എടുത്തിരുന്നു. സദാശിവനഗർ പൊലീസ് ആണ് കേസ് രജിസ്റ്റര് ചെയ്തതത്.