പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതം കുറച്ചു ; രാവിലെ ആറ് മണി മുതല് പ്രാബല്യത്തിൽ

രാജ്യത്തെ വിലക്കയറ്റം പ്രതിപക്ഷം തിരഞ്ഞെടുപ്പ് പ്രചാരണമായി ഏറ്റെടുക്കാനിരിക്കെയാണ് പെട്രോളിന്റെയും ഡീസലിന്റെയും വിലകുറച്ചുകൊണ്ടുള്ള തീരുമാനം പുറത്തുവരുന്നത്.

dot image

ഡൽഹി: രാജ്യത്ത് പെട്രോൾ ഡീസൽ വില കുറച്ചു. ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറച്ചത്. പുതുക്കിയ നിരക്ക് ഇന്ന് രാവിലെ ആറ് മണി മുതല് നിലവില് വരും. ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്ക്കാരിന്റെ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ച് കൊണ്ടുള്ള തീരുമാനം പുറത്ത് വന്നത്.

രാജ്യത്തിന്റെ ക്ഷേമമാണ് പ്രധാനമന്ത്രി ലക്ഷ്യം വെയ്ക്കുന്നതെന്ന് ഇന്ധന വില കുറച്ചതിലൂടെ വ്യക്തമായതെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. രാജ്യത്തെ വിലക്കയറ്റം പ്രതിപക്ഷം തിരഞ്ഞെടുപ്പ് പ്രചാരണമായി ഏറ്റെടുക്കാനിരിക്കെയാണ് പെട്രോളിന്റെയും ഡീസലിന്റെയും വിലകുറച്ചുകൊണ്ടുള്ള തീരുമാനം പുറത്തുവരുന്നത്.

ഡല്ഹിയില് നിലവില് പെട്രോളിന്റെ വില ലിറ്ററിന് 96 രൂപയാണ്. ഇത് രണ്ട് രൂപ കുറഞ്ഞ് 94 രൂപയിലേക്ക് ഒരു ലിറ്റര് പെട്രോളിന്റെ വില എത്തുമെന്നാണ് സര്ക്കാര് അറിയിപ്പ് വന്നിരിക്കുന്നത്. കേന്ദ്ര സര്ക്കാരാണ് ഇന്ധന വില കുറച്ചുള്ള പ്രഖ്യാപനം നടത്തിയത്. ഇതിന് പിന്നാലെ രാജസ്ഥാൻ സര്ക്കാരും ഇന്ധനത്തിന്റെ മൂല്യവര്ധിത നികുതിയില് രണ്ട് ശതമാനം കുറവ് വരുത്താൻ തീരുമാനിച്ചു. ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും ഇന്ധന നികുതിയില് കുറവ് വരുത്തിയേക്കും.

'കിസാൻ ന്യായ്': കർഷകർക്ക് കോൺഗ്രസിൻ്റെ രാഹുൽ ഗ്യാരൻ്റി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us