ഇൻഫോസിസ് തുടങ്ങാൻ നാരായണ മൂർത്തിക്ക് 10,000 രൂപ നൽകി; സുധാ മൂർത്തി എംപി

ഒരു കമ്പനി കെട്ടിപ്പടുക്കുന്നത് തമാശയല്ല, അതിന് ഒരുപാട് ത്യാഗങ്ങൾ ആവശ്യമാണെന്നും സുധാ മൂർത്തി കൂട്ടിച്ചേർത്തു

dot image

ന്യൂഡൽഹി: ഐടി കമ്പനിയായ ഇൻഫോസിസ് തുടങ്ങാൻ തൻ്റെ ഭർത്താവ് എൻ ആർ നാരായണ മൂർത്തിക്ക് 10,000 രൂപ നൽകിയതിനെക്കുറിച്ച് രാജ്യസഭ എംപി സുധാ മൂർത്തി. 1981-ൽ ഒരു സോഫ്റ്റ്വെയർ കമ്പനി തുടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് ഭർത്താവ് തന്നോട് പറഞ്ഞു. തൻ്റെ സമ്പാദ്യത്തിൽ 10,250 രൂപയുണ്ടായിരുന്നു. റിസ്ക്ക് എടുത്തുകൊണ്ട് 250 രൂപ മാറ്റിവയ്ക്കുകയും ബാക്കിയുള്ളത് നാരായണ മൂർത്തിക്ക് നൽകുകയും ചെയ്തതായി അവർ പറഞ്ഞു.

“അദ്ദേഹം ഇൻഫോസിസ് ആരംഭിച്ചപ്പോൾ എൻ്റെ ജീവിതം മാറി, അതൊരു ഉത്തരവാദിത്തവും പ്രതിബദ്ധതയുമായിരുന്നു,” അവർ പറഞ്ഞു. ഒരു കമ്പനി കെട്ടിപ്പടുക്കുന്നത് തമാശയല്ല, അതിന് ഒരുപാട് ത്യാഗങ്ങൾ ആവശ്യമാണെന്നും സുധാ മൂർത്തി കൂട്ടിച്ചേർത്തു.

അടുത്തിടെയാണ് സുധാമൂർത്തി രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. 73-ാം വയസ്സിൽ ഇത് ഒരു പുതിയ അധ്യായമാണ്. പക്ഷേ, പഠിക്കാൻ പ്രായം ഒരു തടസ്സമല്ലെന്നായിരുന്നു അവരുടെ പ്രതികരണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us