നീണ്ട 40 മണിക്കൂർ; സൊമാലിയൻ കൊള്ളക്കാരിൽ നിന്ന് കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവിക സേന

17 ജീവനക്കാരെയും പരിക്കുകള് കൂടാതെ രക്ഷപ്പെടുത്തിയതായി നാവികസേന

dot image

ന്യൂഡൽഹി: സൊമാലിയൻ കൊള്ളക്കാരിൽ നിന്ന് കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവിക സേന. 40 മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് കപ്പലിനെ മോചിപ്പിക്കാനായത്. എംവി റൂയൻ എന്ന കപ്പലിൽ ബൾഗേറിയ, മ്യാൻമർ, അംഗോള എന്നിവിടങ്ങളിലെ പൗരന്മാരാണ് ഉണ്ടായിരുന്നത്. 35 സൊമാലിയന് കടല്ക്കൊള്ളക്കാര് കീഴടങ്ങി. 17 ജീവനക്കാരെയും പരിക്കുകള് കൂടാതെ രക്ഷപ്പെടുത്തിയതായി നാവികസേന അറിയിച്ചു.

കടൽക്കൊള്ളക്കാർ കീഴടങ്ങിയില്ലെങ്കിൽ അവർക്കെതിരെ നടപടിയെടുക്കാൻ നാവികസേന കമാൻഡോകൾക്ക് അനുമതി ഉണ്ടായിരുന്നു. ഐഎന്എസ് കൊല്ക്കത്ത, ഐഎന്എസ് സുഭദ്ര തുടങ്ങിയ പടക്കപ്പലുകളാണ് കടല്ക്കൊള്ളക്കാരെ കീഴടക്കാനുള്ള ദൗത്യം വിജയകരമായി പൂര്ത്തിയാക്കിയത്. നാവികസേന ഹെലികോപ്റ്ററിന് നേരെ കടല്ക്കൊള്ളക്കാര് വെടിവയ്ക്കുന്നതിന്റെ വീഡിയോ നാവികസേന പുറത്തുവിട്ടു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us