സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് ക്ഷോഭിച്ച് അഭിഭാഷകൻ; സംഭവം തിരഞ്ഞെടുപ്പ് ബോണ്ട് വാദത്തിനിടെ

ഇലക്ടറൽ ബോണ്ട് കേസ് ന്യായമായ വിഷയമല്ലെന്നായിരുന്നു അഭിഭാഷകനായ മാത്യൂസ് നെടുമ്പാറയുടെ വാദം

dot image

ഡൽഹി: സുപ്രീം കോടതിയില് തിരഞ്ഞെടുപ്പ് ബോണ്ട് വാദം നടക്കുന്നതിനിടെ ചീഫ് ജസ്റ്റിസിനോട് കയര്ത്ത് അഭിഭാഷകൻ. ഇലക്ടറൽ ബോണ്ട് കേസിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അപൂർണ്ണമായ ഡാറ്റ നൽകിയതിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് നാടകീയ സംഭവം. ഇലക്ടറൽ ബോണ്ട് കേസ് ന്യായമായ വിഷയമല്ലെന്നായിരുന്നു അഭിഭാഷകനായ മാത്യൂസ് നെടുമ്പാറയുടെ വാദം. കേസ് നയപരമായ കാര്യമായിരുന്നു. ഇക്കാര്യത്തില് കോടതി ഇടപെടേണ്ടതില്ലെന്നും അഭിഭാഷകന് വാദിച്ചു.

എന്നാല് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇടപെടുകയും അഭിഭാഷകനോട് പറയുന്ന കാര്യങ്ങള് ശ്രദ്ധിക്കണമെന്നും ശബ്ദം കടുപ്പിച്ചതോടെ താന് ഒരു ഇന്ത്യന് പൗരനാണെനന്ന് പറഞ്ഞുകൊണ്ട് അഡ്വ. നെടുമ്പാറ ശബ്ദമുയർത്തുകയായിരുന്നു. തനിക്ക് നേരെ ക്ഷുഭിതനാവരുതെന്നും ഇത് ഹൈഡ് പാർക്ക് കോർണർ മീറ്റിങ്ങല്ലെന്നും പറഞ്ഞ ചീഫ് ജസ്റ്റിസ് താങ്കൾ കോടതിയിലാണെന്ന് ഓർമ്മപ്പിക്കുകയും ചെയ്തു.

തീരുമാനം വ്യക്തമാക്കി കഴിഞ്ഞ സാഹചര്യത്തിൽ ഹർജി ഫയൽ ചെയ്യുകയാണ് വേണ്ടതെങ്കിൽ അത് ചെയ്യുക, അതാണ് ഈ കോടതിയിലെ നിയമമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എന്നാൽ വീണ്ടും അഡ്വ. മാത്യൂസ് നെടുമ്പാറ സംസാരിക്കാൻ മുതിർന്നപ്പോൾ ജസ്റ്റിസ് ബി ആർ ഗവായ് ഇടപെടുകയും നീതിനിർവഹണ പ്രക്രിയയിൽ അഭിഭാഷകൻ ഇടപെട്ട് തടസമുണ്ടാക്കുകയാണെന്നും നിർദിഷ്ട നടപടിക്രമം പാലിക്കുന്നത് വരെ തങ്ങൾ കേൾക്കില്ലെന്നും ബെഞ്ച് നിലപാടെടുത്തു.

2019-ൽ അഡ്വ. നെടുമ്പാറയെ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി ശിക്ഷിച്ചിരുന്നു. മൂന്ന് മാസത്തെ തടവിന് ശിക്ഷിക്കുകയും ഒരു വർഷത്തേക്ക് സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്നു വിലക്കുകയുമാണ് ചെയ്തത്. ഇക്കാര്യവും ബെഞ്ച് അഭിഭാഷകനെ ഓർമിപ്പിച്ചു.

'അസമിലെ കോണ്ഗ്രസ് സ്ഥാനാര്ത്ഥികളെയെല്ലാം ഞാന് ബിജെപിയിലേക്ക് കൊണ്ടുവരും'; അവകാശവാദവുമായി ഹിമന്ത
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us