പൊലീസ് അനുമതി നിഷേധിച്ചു, കോടതി അനുമതി നല്കി; കോയമ്പത്തൂരില് മോദിയുടെ റോഡ് ഷോ ഇന്ന്

ബിജെപി സംസ്ഥാന അധ്യക്ഷന് കെ അണ്ണാമലൈയും റോഡ് ഷോയുടെ ഭാഗമാകും

dot image

ന്യൂഡല്ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ഇന്ന് കോയമ്പത്തൂരില് നടക്കും. രണ്ടര കിലോമീറ്റര് ദൂരമുള്ള റോഡ് ഷോ വൈകിട്ട് 5.45നാണ് ആരംഭിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന് കെ അണ്ണാമലൈയും റോഡ് ഷോയുടെ ഭാഗമാകും. അണ്ണാമലൈ കോയമ്പത്തൂരില് ബിജെപിയുടെ സ്ഥാനാര്ത്ഥിയാകാനും സാധ്യതയുണ്ട്.

റോഡ് ഷോയ്ക്ക് തമിഴ്നാട് പൊലീസ് ആദ്യം അനുമതി നിഷേധിച്ചിരുന്നെങ്കിലും മദ്രാസ് ഹൈക്കോടതി അനുമതി നല്കുകയായിരുന്നു. നാല് കിലോമീറ്ററിലധികം ദൂരമുള്ള റോഡ് ഷോയ്ക്കാണ് ബിജെപി അനുമതി തേടിയിരുന്നത്. എന്നാല് സുരക്ഷാ കാരണങ്ങള് ചൂണ്ടിക്കാട്ടി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് കോയമ്പത്തൂരില് പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. 1998ല് ബോംബ് സ്ഫോടനം നടന്ന ആര്എസ് പുരത്ത് വെച്ച് റോഡ് ഷോയുടെ സമാപനം നടത്തുമെന്നാണ് ബിജെപി അറിയിച്ചിരുന്നത്. ഇതേ തുടര്ന്നാണ് സുരക്ഷാ പ്രശ്നങ്ങള് ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നിഷേധിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്; പാലക്കാട് നാളെ റോഡ് ഷോ

ഇതിനെതിരെ ബിജെപി കോയമ്പത്തൂര് ജില്ലാ പ്രസിഡന്റ് നല്കിയ ഹര്ജിയില് പിന്നീട് മദ്രാസ് ഹൈക്കോടതി അനുമതി നല്കുകയായിരുന്നു. ഉപാധികളോടെയാണ് റോഡ് ഷോയ്ക്ക് അനുമതി നല്കുന്നതെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കടേഷ് അറിയിച്ചു. റൂട്ടും ദൂരവും പൊലീസിന് തീരുമാനിക്കാമെന്നും കോടതി നിര്ദേശിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us