'സ്ത്രീകൾക്കായി പ്രവർത്തിച്ചു കാണിക്കൂ'; നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കായിക താരങ്ങൾ

മോദി എത്രത്തോളം സ്ത്രീകൾക്ക് വേണ്ടി നിലനിൽക്കും എന്ന് നടപടിയിലൂടെ കാണട്ടെ

dot image

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് വനിതാ ഗുസ്തി താരങ്ങൾ. താരങ്ങൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച കായിക മന്ത്രി ബ്രിജ് ഭൂഷൻ ശരണ്സിംഗിനെതിരെ നടപടിയെടുത്ത് അദ്ദേഹത്തെ കായിക രംഗത്ത് നിന്ന് പുറത്താക്കി 'സ്ത്രീശക്തി' മുദ്രാവാക്യം പ്രവർത്തിച്ചു കാണിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വനിതാ ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ പിരിച്ചുവിട്ട ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് അധികാരങ്ങൾ തിരിച്ചുനൽകിയ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തീരുമാനത്തോട് പ്രതിഷേധിച്ചാണ് താരങ്ങൾ മോദിയെ വെല്ലുവിളിച്ചത്.

വനിതാ താരങ്ങളെ ചൂഷണം ചെയ്തു എന്ന് ആരോപിക്കപ്പെട്ട ബ്രിജ് ഭൂഷൻ ശരൺസിങ്ങിനെ വീണ്ടും കായികരംഗത്ത് തിരിച്ചെടുത്തിരിക്കുകയാണ്. ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ഏഷ്യൻ ഗെയിംസ് ജേതാവായ വിനേഷ് ഫോഗർട്ട് പറഞ്ഞത്. അതുകൊണ്ട് മോദി എത്രത്തോളം സ്ത്രീകൾക്ക് വേണ്ടി നിലനിൽക്കും എന്ന് നടപടിയിലൂടെ കാണട്ടെ എന്നും താരങ്ങൾ പറഞ്ഞു.

താരങ്ങളോട് മോശമായി പെരുമാറി ലൈംഗിക അതിക്രമം കാണിച്ച ബ്രിജ് ഭൂഷനും സഞ്ജയ് സിങ്ങിനും സസ്പെൻഷൻ നൽകിയത് വെറും ഒരു ഷോ മാത്രമാണെന്ന് അന്നേ മനസ്സിലായിരുന്നു എന്ന് സാക്ഷി മാലിക് പറഞ്ഞു. പിന്നീട് അവരെ ഇതേ സ്ഥാനങ്ങളിലേക്ക് തിരിച്ചെടുത്തതോടെ ആ സംശയം ശരിയാണെന്ന് തെളിയിക്കപ്പെട്ടു. മോദി സ്ത്രീകൾക്കെതിരെ എന്ത് നിലപാട് എടുക്കും എന്ന് കാണട്ടെ എന്നും എന്ന് സാക്ഷി മാലിക് പറഞ്ഞു.

ബിജെപി ജനങ്ങളെ അപമാനിക്കുന്നു, കേരളത്തിനും തമിഴ്നാടിനും എതിരെ വിഷം തുപ്പുന്നു: വി ഡി സതീശന്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us