'മുസ്ലീങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തു'; ദാവൂദ് ഇബ്രാഹിമിനെ പുകഴ്ത്തി, ജാവേദ് മിയാൻദാദ്

ദാവൂദ് ഇബ്രാഹിം ഇന്ത്യ കാലങ്ങളായി തിരയുന്ന തീവ്രവാദിയാണ്, 1993-ൽ 260 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്ഫോടന പരമ്പരയുടെ സൂത്രധാരനാണ്.

dot image

ന്യൂഡൽഹി: അധോലോക നായകനും പിടികിട്ടാ പുള്ളിയുമായ ദാവൂദ് ഇബ്രാഹിമിനെ പുകഴ്ത്തി മുൻ പാക് ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദ്. ദാവൂദ് മുസ്ലിം സമൂഹത്തിനു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും അവ പിന്നീട് ഓർമിക്കപ്പെടുമെന്നും ജാവേദ് മിയാൻദാദ് പറഞ്ഞു. പാകിസ്ഥാൻ മാധ്യമപ്രവർത്തകൻ ഹസൻ നിസാറിൻ്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജാവേദ് മിയാൻദാദ് ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് പറഞ്ഞത്.

'എനിക്ക് അദ്ദേഹത്തെ വളരെക്കാലമായി അറിയാം. ദുബായിൽ വച്ച് അദ്ദേഹത്തിൻ്റെ മകൾ എൻ്റെ മകനെ വിവാഹം കഴിച്ചത് എനിക്ക് അഭിമാനമാണ്. അദ്ദേഹം (ദാവൂദ്) മുസ്ലീങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അത് ദീർഘകാലം ഓർമ്മിക്കപ്പെടും' എന്നായിരുന്നു ജാവേദ് മിയാൻദാദിന്റെ പ്രതികരണം.

മിയാൻദാദിൻ്റെ മകൻ ജുനൈദ്, ദാവൂദ് ഇബ്രാഹിമിന്റെ മകളായ മഹ്റൂഖിനെ 2005 ലാണ് വിവാഹം കഴിച്ചത്. ദുബായിൽ ആഡംബരമായായി വൻ സുരക്ഷാവലയത്തിലായിരുന്നു വിവാഹം.

'മറ്റൊരു താക്കറെയെ മോഷ്ടിക്കാൻശ്രമം'; രാജ് താക്കറെ-അമിത് ഷാ കൂടിക്കാഴ്ചയെ പരിഹസിച്ച് ഉദ്ധവ് താക്കറെ

1993-ൽ 260 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്ഫോടന പരമ്പരയുടെ സൂത്രധാരനാണ് ദാവൂദ് ഇബ്രാഹിം. അന്ന് മുതൽ ഇന്ത്യ തിരയുന്ന കുറ്റവാളിയാണ് ദാവൂദ്. ഇന്ത്യയിൽ സജീവമായ ഡി-കമ്പനി എന്ന ക്രൈം സിൻഡിക്കേറ്റിൻ്റെ നടത്തിപ്പ് അദ്ദേഹം ഇപ്പോഴും തുടരുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇൻ്റർപോളിൻ്റെ കുറ്റവാളികളുടെ പട്ടികയിലും ദാവൂദ് ഇബ്രാഹിമിന്റെ പേരുണ്ട്.

കഴിഞ്ഞ വർഷം ഡിസംബറിൽ ദാവൂദ് ഇബ്രാഹിമിനെ ഗുരുതര ആരോഗ്യപ്രശ്നങ്ങളോടെ പാക്കിസ്ഥാനിലെ കറാച്ചിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന തരത്തിൽ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിട്ടില്ല. പാക്കിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ സംരക്ഷണത്തിലാണ് ദാവൂദ് കഴിയുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us