രാമനാഥപുരത്തെ ഇളക്കി മറിച്ച് ഉദയനിധി; മുസ്ലിം ലീഗ് സ്ഥാനാർത്ഥി നവാസ് കനിക്ക് വോട്ടഭ്യർത്ഥിച്ചു

പെരിയാർ ഇ വി രാമസ്വാമി നായ്കർ, സി എൻ അണ്ണാദുരൈ, കരുണാനിധി എന്നിവരുടെ ചിത്രങ്ങൾ ഇടംപിടിച്ച വാഹനത്തിലായിരുന്നു ഉദയനിധിയുടെ റോഡ് ഷോ

dot image

ചെന്നൈ: രാമനാഥപുരം ഇളക്കി മറിച്ച് ഉദനിധി സ്റ്റാലിൻ. രാമനാഥപുരത്ത് മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർഥി നവാസ് കനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ഉദയനിധി സ്റ്റാലിൻ്റെ റാലിയിൽ പതിനായിരങ്ങളാണ് അണിനിരന്നത്. തുറന്ന വാഹനത്തിൽ നവാസ് കനിക്കൊപ്പം ഉദയനിധി നടത്തിയ റോഡ് ഷോയിലും പതിനായിരങ്ങൾ അണിനിരന്നു. പെരിയാർ ഇ വി രാമസ്വാമി നായ്കർ, സി എൻ അണ്ണാദുരൈ, കരുണാനിധി എന്നിവരുടെ ചിത്രങ്ങൾ ഇടംപിടിച്ച വാഹനത്തിലായിരുന്നു ഉദയനിധിയുടെ റോഡ് ഷോ.

ഡിഎംകെ മുന്നണിയുടെ ഭാഗമായി മുസ്ലിം ലീഗ് മത്സരിക്കുന്ന ഏക മണ്ഡലമാണ് രാമനാഥപുരം. ലീഗിൻ്റെ സിറ്റിങ്ങ് സീറ്റായ ഇവിടെ നവാസ് കനിയെയാണ് മുസ്ലിം ലീഗ് വീണ്ടും രംഗത്തിറക്കിയിരിക്കുന്നത്. ഏപ്രിൽ 19-ന് ഒറ്റഘട്ടമായാണ് തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിഎംകെ മുന്നണിയുടെ സീറ്റ് വിഭജനം നേരത്തെ പൂര്ത്തീകരിച്ചിരുന്നു. ആകെയുള്ള 39 സീറ്റില് 21ൽ ഡിഎംകെ മത്സരിക്കും. 10 സീറ്റില് കോണ്ഗ്രസും രണ്ട് സീറ്റുകളില് വീതം സിപിഐഎമ്മും സിപിഐയും വികെസിയും മത്സരിക്കും. മുസ്ലിം ലീഗ്, എംഡിഎംകെ, കെഎംഡികെ എന്നിവര് ഒരോ സീറ്റിലും മത്സരിക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us