അസംപൗരത്വം: നിർദ്ദേശങ്ങളുമായി അസം മുഖ്യമന്ത്രി; ഒന്നിലധികം വിവാഹവും രണ്ട് കുട്ടികളിൽ കൂടുതലും വേണ്ട

ഈ മാസം ആദ്യം പൗരത്വ ഭേദഗതി നിയമം കേന്ദ്രം നടപ്പിലാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ പരാമർശം

dot image

അസം: അസമിൽ പൗരത്വ ഭേദഗതി നിയമം അനുസരിക്കാൻ ചില നിർദ്ദേശങ്ങൾ പാലിക്കണമെന്ന ആവശ്യവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ബംഗ്ലാദേശിൽ നിന്ന് വന്ന് അസമിൽ താമസിക്കുന്ന മുസ്ലീങ്ങൾക്ക് പൗരത്വം നൽകണമെങ്കിൽ ചില വ്യവസ്ഥകൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം ആദ്യം പൗരത്വ ഭേദഗതി നിയമം കേന്ദ്രം നടപ്പിലാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ പരാമർശം.

മിയ എന്ന് അറിയപ്പെടുന്ന ബംഗ്ലാദേശ് മുസ്ലിങ്ങൾ അസമിലെ ആചാരങ്ങളും വ്യവസ്ഥകളും അനുസരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദമ്പതികൾ രണ്ട് കുട്ടികൾ മാത്രമായി പരിമിതപ്പെടുത്തണം, ഒരാൾ ഒന്നിലധികം വിവാഹം കഴിക്കരുത്, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹം നടത്തരുത് എന്നിവയാണ് ഹിമന്ത ബിശ്വ ശർമ്മ മുന്നോട്ട് വെച്ചിരിക്കുന്ന നിർദേശങ്ങൾ.

അസം ജനതയുടെ സംസ്കാരം ഉള്ക്കൊള്ളാന് ബംഗാളി കുടിയേറ്റ മുസ്ലിം വിഭാഗക്കാരും തയാറാവണം. അങ്ങനെയങ്കില് മാത്രമേ അവരെ അസം പൗരന്മാരായി അംഗീകരിക്കാന് കഴിയുള്ളൂവെന്നും ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി. ഒരാൾക്ക് ഒന്നിൽ കൂടുതൽ ഭാര്യമാരുണ്ടാവരുതെന്നും അത് അസ്സമിലെ രീതിക്ക് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്ക് വിദ്യാഭാസം നൽകുന്നതിൻ്റെ പ്രധാന്യത്തെ പറ്റിയും അദ്ദേഹം പറഞ്ഞു. പെൺമക്കളെ പഠിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യവും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ ഉള്ളത് അസമിലാണ്. 2011 ലെ സെൻസസ് പ്രകാരം അസമിലെ മൊത്തം ജനസംഖ്യയുടെ 34 ശതമാനം മുസ്ലിങ്ങളാണ്. എന്നാൽ സംസ്ഥാനത്തെ ഈ മുസ്ലിം ജനസംഖ്യ രണ്ട് വ്യത്യസ്ത വംശങ്ങളിൽ പെട്ടവരാണ്. ബംഗാളി സംസാരിക്കുന്ന ബംഗ്ലാദേശ് വംശജരായ കുടിയേറ്റ മുസ്ലിങ്ങളും അസമീസ് സംസാരിക്കുന്ന തദ്ദേശീയ മുസ്ലിങ്ങളും.

അസമിലെ ഹിമന്ത ശർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ 2023ൽ രണ്ട് ഘട്ടങ്ങളിലായി ശൈശവ വിവാഹത്തിനെതിരെ നടപടി സ്വീകരിച്ചിരുന്നു. കൂടാതെ പ്രായമായ നിരവധി പുരുഷന്മാർ ഒന്നിലധികം തവണ വിവാഹം കഴിച്ചതായും അവരുടെ ഭാര്യമാരിൽ കൂടുതലും ചെറുപ്പക്കാരായ പെൺകുട്ടികളാണെന്നും സമൂഹത്തിലെ ദരിദ്ര വിഭാഗത്തിൽ നിന്നുള്ളവരാണെന്നും ശർമ്മ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us