കശ്മീരിലെ മഹാരാഷ്ട്ര ഭവൻ: എതിർത്ത് ഒമർ അബ്ദുള്ള; ഫോട്ടോ കത്തിച്ച് ശിവസേന പ്രവർത്തകർ

ഞങ്ങളെ ഭീഷണിപ്പെടുത്തിയാൽ പിന്നീട് അബ്ദുള്ള മഹാരാഷ്ട്രയിൽ പ്രവേശിക്കില്ലെന്ന് പ്രവർത്തകർ

dot image

മഹാരാഷ്ട്ര: ജമ്മു കശ്മീരിലെ ബുദ്ഗാമിൽ രണ്ടര ഏക്കറിൽ നിർമ്മിക്കുന്ന മഹാരാഷ്ട്ര ഭവനെ എതിർത്ത നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയുടെ ഫോട്ടോ കത്തിച്ച് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന പ്രവർത്തകർ. മുംബൈയിലെ താനെയിലാണ് പ്രവർത്തകർ ഫോട്ടോ കത്തിച്ചത്. ആദ്യം ഒമർ അബ്ദുള്ളയുടെ കോലം കത്തിക്കാനാണ് ശിവസേന പ്രവർത്തകർ ശ്രമിച്ചത് എന്നാൽ പൊലീസ് ഇത് തടഞ്ഞത് മൂലം അബ്ദുള്ളക്കെതിരെ മുദ്രാവാക്യം വിളിച്ച് അദ്ദേഹത്തിൻ്റെ ഫോട്ടോ കത്തിക്കുകയായിരുന്നു.

മഹാരാഷ്ട്ര മന്ത്രിസഭക്ക് ബുദ്ഗാമിൽ മഹാരാഷ്ട്ര ഭവൻ നിർമ്മിക്കാൻ സ്ഥലം വാങ്ങാൻ അനുമതി ലഭിച്ചിരുന്നു. എന്നാൽ തൻ്റെ സർക്കാർ അധികാരത്തിൽ വന്നാൽ ഈ കരാർ പുനഃപരിശോധിക്കുമെന്ന് ഒമർ അബ്ദുള്ള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മഹാരാഷ്ട്ര സർക്കാർ കശ്മീരിൽ മഹാരാഷ്ട്ര ഭവൻ നിർമ്മിക്കാൻ നിർദ്ദേശിച്ചത് ടൂറിസം മെച്ചപ്പെടുത്താൻ വേണ്ടിയാണ്. അതിനാൽ മഹാരാഷ്ട്രയിൽ നിന്നുള്ള ആളുകൾക്ക് അവിടെ പോകാനുള്ള സാഹചര്യം ഉണ്ടാകും. എന്നാൽ ഒമർ അബ്ദുള്ള ഇപ്പോൾ അതിനെ എതിർക്കുകയാണെന്നും അതിനാലാണ് തങ്ങൾ പ്രതിഷേധിച്ചതെന്നും ഏകനാഥ് ഷിൻഡെ ക്യാമ്പ് വക്താവ് രാഹുൽ ലോന്ദെ പറഞ്ഞു. മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള നിലപാട് മാറ്റിയില്ലെങ്കിൽ പ്രവർത്തകർ കാശ്മീരിൽ എത്തി ചെരുപ്പ് എറിയുമെന്നും അദ്ദേഹം പറഞ്ഞു.

അബ്ദുള്ളയെ ഇനി മഹാരാഷ്ട്രയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ശിവസേന നേതാവ് മനീഷ കയാൻഡെ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മഹാരാഷ്ട്ര ഭവനെ എന്തിനാണ് ഒമർ അബ്ദുള്ള എതിർക്കുന്നത് എന്നും മനീഷ ചോദിച്ചു. മഹാരാഷ്ട്രയിലാണ് അദ്ദേഹം താമസിച്ച് ബിരുദം പൂർത്തിയാക്കിയത്. അത് അദ്ദേഹം മറന്നുപോയോ എന്നും മനീഷ കയാൻഡേ ചോദിച്ചു. അദ്ദേഹം ഞങ്ങളെ ഭീഷണിപ്പെടുത്തിയാൽ പിന്നീട് അബ്ദുള്ള മഹാരാഷ്ട്രയിൽ പ്രവേശിക്കില്ലെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകി.

കെജ്രിവാളിന്റെ അറസ്റ്റ് ഇലക്ടറൽ ബോണ്ടിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാൻ; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us