ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ബിആര്എസ് നേതാവ് കെ കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഏപ്രിൽ ഒമ്പത് വരെയാണ് ജുഡീഷ്യൽ കസ്റ്റഡി. ഇഡി കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കോടതി നടപടി. മാർച്ച് 15നാണ് കവിത എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ ആകുന്നത്.
പത്ത് ദിവസമായി കസ്റ്റഡിയിലായിരുന്ന കവിതയെ തുടർന്ന് കസ്റ്റഡിയിൽ ആവശ്യമില്ലെന്ന് ഇഡി വ്യക്തമാക്കി. കവിതയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയെന്നും മറ്റ് പ്രതികൾക്ക് ഒപ്പം വിശദമായി ചോദ്യം ചെയ്തുവെന്നും ഇഡി അറിയിച്ചു.
അതേസമയം ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കവിത അപേക്ഷ നൽകി. മകൻ്റെ പരീക്ഷയായതിനാൽ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. നേരത്തെ കേസ് കെട്ടി ചമച്ചതാണെന്ന് കോടതിയിൽ ഹാജരാക്കവെ കവിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇഡിയെ കുഴക്കി ആപ്പ്; മന്ത്രിസഭയ്ക്ക് ഇന്നും കെജ്രിവാളിന്റെ നിര്ദേശമെത്തി, തലസ്ഥാനത്ത് സംഘര്ഷംഡൽഹി മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും ആംആദ്മി പാർട്ടി (എഎപി) നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയെന്നും നൂറ് കോടി രൂപ കെ കവിത നേതാക്കൾ നൽകിയെന്നുമാണ് ഇഡിയുടെ കണ്ടെത്തല്. തെലങ്കാന മുന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര് റാവുവിന്റെ മകൾ കൂടിയായ കവിതയ്ക്കെതിരെ സാക്ഷി മൊഴികളും ഇലക്ട്രോണിക് തെളിവുകളുമുണ്ടെന്നായിരുന്നു ഇഡി കഴിഞ്ഞ ദിവസം വാദിച്ചത്.